ആകാശത്ത് 'സ്‌ട്രോബെറി മൈക്രോമൂണ്‍'; എന്താണിത്, അറിയേണ്ടതെല്ലാം

Strawberry Micromoon to light up UAE skies on Asteroid Day
Strawberry Micromoon ai image
Edited By:
Updated on
1 min read

ദുബൈ: ജൂണ്‍ 30 ന് അന്താരാഷ്ട്ര ആസ്റ്ററോയിഡ് ദിനത്തില്‍ യുഎഇയുടെ ആകാശത്ത് കാണാം സ്‌ട്രോബെറി മൈക്രോമൂണ്‍. വൈകുന്നേരം 7:49 ന് ദൃശ്യമാകുന്ന ഈ വിസ്മയം രാവിലെ 6:25 ന് യുഎഇയില്‍ അസ്തമിക്കുമെന്ന് ദുബൈ അസ്‌ട്രോണണി ഗ്രൂപ്പ്(ഡിഎജി)വ്യക്തമാക്കുന്നത്. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രന്‍ എത്തുന്നതിനാല്‍ സാധാരണ പൗര്‍ണ്ണമിയേക്കാള്‍ അല്പം ചെറുതായാണ് ചന്ദ്രന്‍ കാണപ്പെടുക.

ആസ്റ്ററോയിഡ് ദിനത്തില്‍ ഡിഎജിയുടെ നേതൃത്വത്തില്‍ ദുബൈ സസ്‌റ്റൈനബിള്‍ സിറ്റിയിലെ 'സീ ഇന്‍സ്റ്റിറ്റ്യൂട്ടില്‍' വൈകുന്നേരം 7 മുതല്‍ രാത്രി 10 വരെ പ്രത്യേക നിരീക്ഷണ ക്യാപും ഉല്‍ക്കാശിലകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

സ്‌ട്രോബെറി മൂണ്‍

ചന്ദ്രന്റെ നിറം സ്‌ട്രോബെറി പോലെ ചുവപ്പായി മാറുന്നതുകൊണ്ടല്ല 'സ്‌ട്രോബെറി മൂണ്‍' എന്ന പേര് വന്നതെന്ന് ഡിഎജി വ്യക്തമാക്കി. നോര്‍ത്ത് അമേരിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ സ്‌ട്രോബെറി വിളവെടുപ്പ് കാലത്തെ അടിസ്ഥാനമാക്കിയാണ് ജൂണിലെ പൂര്‍ണ്ണചന്ദ്രന് ഈ പേര് നല്‍കിയിരിക്കുന്നത്. ജൂണിലെ പൂര്‍ണ്ണചന്ദ്രന്‍ സ്‌ട്രോബെറി വിളവെടുപ്പ് സീസണിന്റെ തുടക്കം സൂചിപ്പിക്കുന്നതാണ്.

എന്തുകൊണ്ടാണ് ഇത് മൈക്രോമൂണ്‍ ആയി മാറുന്നത്?

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് ഭ്രമണപഥത്തില്‍ വരുമ്പോള്‍ സംഭവിക്കുന്ന സൂപ്പര്‍മൂണില്‍ നിന്ന് വ്യത്യസ്തമായി, ഭൂമിയില്‍ നിന്ന് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ബിന്ദുവിനടുത്ത് പൂര്‍ണ്ണചന്ദ്രന്‍ വരുമ്പോള്‍ മൈക്രോമൂണ്‍ സംഭവിക്കുന്നു, ഇത് അപ്പോജി എന്നറിയപ്പെടുന്നു. തല്‍ഫലമായി, ചന്ദ്രന്‍ പതിവിലും അല്പം ചെറുതും മങ്ങിയതുമായി കാണപ്പെടുന്നു.

എങ്ങനെ കാണാം

ആകാശം സാധാരണനിലയിലാണെങ്കില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് എവിടെനിന്നും സ്‌ട്രോബെറി മൈക്രോമൂണ്‍ നിരീക്ഷിക്കാന്‍ കഴിയും. ബൈനോക്കുലറുകളോ ദൂരദര്‍ശിനികളോ ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുമെങ്കിലും പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. ഡിഎജിയുടെ അഭിപ്രായത്തില്‍, ഏറ്റവും മികച്ച കാഴ്ചാ ചന്ദ്രോദയ സമയത്തും അസ്തമയ സമയത്തുമാണ്.

മൈക്രോമൂണ്‍ ഭൂമിയെ ബാധിക്കുമോ?

ചന്ദ്രന്‍ ഗുരുത്വാകര്‍ഷണത്താല്‍ ഭൂമിയുടെ ഗതിയെ സ്വാധീനിക്കുമ്പോള്‍, സാധാരണ പൂര്‍ണ്ണചന്ദ്രനേക്കാള്‍ വളരെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ മൈക്രോമൂണ്‍ സൃഷ്ടിക്കുന്നുള്ളൂ.

മനുഷ്യന്റെ ഇടപെടലോ, കാലാവസ്ഥാ മാറ്റമോ, ഭൂകമ്പങ്ങളെയോ, മറ്റ് പ്രകൃതി പ്രതിഭാസങ്ങളെയോ ഇത് ബാധിക്കില്ലെന്ന് ഡിഎജി വ്യക്തമാക്കി.

Summary

Strawberry Micromoon to light up UAE skies on Asteroid Day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com