35,000 അടി ഉയരത്തിൽ ആൺ കുഞ്ഞിന് ജന്മം നൽകി തായ്‌ലൻഡ് സ്വദേശിനി
യാത്രയ്ക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരിയായ നഴ്സും ചേർന്ന് ആവശ്യമായ വൈദ്യസഹായം നൽകി. തുടർന്നാണ് യുവതി വിമാനത്തിനുള്ളിൽ പ്രസവിച്ചത്. വിമാനത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപടലാണ് യുവതിക്കും കുഞ്ഞിനും തുണ ആയത്.
ഇതേസമയം പൈലറ്റുമാർ മുംബൈ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. വിമാനത്തിലെ സാഹചര്യം വിശദീകരിക്കുകയും വളരെ പെട്ടെന്ന് ലാൻഡ് ചെയ്യാൻ മുൻഗണന നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്ന് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യം വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
Gulf news: Thai woman gives birth to baby boy mid-air on Air India Express flight from Muscat to Mumbai.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
