വേനല്‍ച്ചൂട് കടുക്കും, സൂര്യാഘാതത്തിന് സാധ്യത, യുഎഇയില്‍ മുന്നറിയിപ്പ്

The NCM has warned of intense heat across the UAE today
UAE Gemini AI- representative purpose only
Updated on
1 min read

അബുദാബി: യുഎഇയില്‍ ഇന്നു വേനല്‍ച്ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. പെരുന്നാള്‍ അവധിയില്‍ തുറസ്സായ സ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്.

വെയില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിദഗ്ധരും നിര്‍ദേശിച്ചു. അതേസമയം തീരദേശ മേഖലകളില്‍ നേരിയ ഈര്‍പ്പമുള്ള കാലാവസ്ഥയും തുടരും. ഒമാന്‍ അതിര്‍ത്തി പങ്കിടുന്ന ചില മലയോര മേഖലകളില്‍ വേനല്‍മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കടുത്ത ചൂടില്‍ പുറത്തിറങ്ങുന്നവര്‍ക്ക് സൂര്യാഘാതം, നിര്‍ജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തലച്ചോര്‍, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ശരീരത്തില്‍ ഉപ്പിന്റെയും ജലത്തിന്റെയും അളവ് കുറയുന്നതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും. പുറത്തിറങ്ങുന്നവര്‍ കുട ഉപയോഗിക്കുകയും കൂളിങ് ഗ്ലാസ് ധരിക്കുകയും വേണം. അയഞ്ഞ പരുത്തി വസ്ത്രമാണ് ഉത്തമം. 2 നേരം കുളിക്കുന്നതും ശരീരോഷ്മാവ് ക്രമീകരിക്കാന്‍ സഹായിക്കും.

കടുത്ത ചൂട് അനുഭവപ്പെടുന്ന രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയുള്ള സമയങ്ങളില്‍ പാര്‍ക്ക്, ബീച്ച്, മരുഭൂമി തുടങ്ങി തുറസ്സായ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

Summary

The NCM has warned of intense heat across the UAE today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com