സമ്മാനപ്പെരുമഴ! ബിഗ് ടിക്കറ്റില്‍ ഇത്തവണ ഭാഗ്യം കനിഞ്ഞത് മൂന്ന് മലയാളികള്‍ക്ക്

കഴിഞ്ഞ 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒമാനില്‍ സൈബര്‍ മാര്‍ക്കറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ടി.എ. മുഹമ്മദ് റിയാസിനെ ഇത്തവണ ബിഗ് ടിക്കറ്റ് വിജയം തേടിയെത്തിയത്.
big ticket
ബിഗ് ടിക്കറ്റ്എക്‌സ്
Edited By:
Updated on
1 min read

അബുദാബി: ബിഗ് ടിക്കറ്റ് ഇ-നറുക്കെടുപ്പില്‍ 3 മലയാളികള്‍ക്ക് ഭാഗ്യം. ജൂലൈയിലെ രണ്ടാമത്തെ ആഴ്ചയിലെ നറുക്കെടുപ്പില്‍ മലയാളികളെ കൂടാതെ ബംഗ്ലാദേശ് സ്വദേശിക്കും ഭാഗ്യം തുണച്ചു. വിജയികള്‍ക്ക് 25,000 ദിര്‍ഹം (ഏകദേശം ആറര ലക്ഷത്തിലേറെ രൂപ) വീതമാണ് സമ്മാനം. ഒമാനില്‍ ജോലി ചെയ്യുന്ന ടി.എ. മുഹമ്മദ് റിയാസ് (57), യുഎഇയില്‍ ജോലി ചെയ്യുന്ന ഷിബിന്‍ രാമചന്ദ്രന്‍ (48), ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ജോജോ തുണ്ടിയത്ത് യോഹന്നാന്‍ (38) എന്നിവരാണ് സമ്മാനം ലഭിച്ച മലയാളികള്‍.

കഴിഞ്ഞ 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒമാനില്‍ സൈബര്‍ മാര്‍ക്കറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ടി.എ. മുഹമ്മദ് റിയാസിനെ ഇത്തവണ ബിഗ് ടിക്കറ്റ് വിജയം തേടിയെത്തിയത്. 10 വര്‍ഷമായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് എല്ലാ മാസവും ടിക്കറ്റെടുത്തിരുന്നത്. യാദൃച്ഛികമായി തെരഞ്ഞെടുത്ത ടിക്കറ്റിലൂടെയാണ് റിയാസിനും കൂട്ടര്‍ക്കും ഈ നേട്ടം കൈവന്നത്. ബിഗ് ടിക്കറ്റിലെ തന്റെ ആദ്യ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിട്ടെടുക്കുന്ന സമ്മാനത്തുകയില്‍ തന്റെ വിഹിതം ഭാവിയിലേക്കായി സമ്പാദിച്ചുവെക്കാനാണ് റിയാസിന്റെ തീരുമാനം. വരും നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണം തുടരുമെന്നും ബിഗ് ടിക്കറ്റ് ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന വലിയൊരു സംരംഭമാണെന്നും അദ്ദേഹം റിയാസ് പറഞ്ഞു.

big ticket
തീര്‍ഥാടകര്‍ക്ക് ആശ്വാസം; ഒരു വര്‍ഷ കാലാവധി, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസകള്‍ അനുവദിച്ച് സൗദി അറേബ്യ

ബിഗ് ടിക്കറ്റിലെ നിരന്തരമായ ഭാഗ്യപരീക്ഷണത്തിനൊടുവിലാണ് കഴിഞ്ഞ ഏഴു വര്‍ഷമായി യുഎഇയില്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന ഷിബിനെ ബിഗ് ടിക്കറ്റിന്റെ ഇത്തവണത്തെ വിജയിയാക്കിയത്. സഹപ്രവര്‍ത്തകര്‍ വഴിയാണ് ഷിബിന്‍ ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. കഴിഞ്ഞ കുറച്ചുകാലമായി മൂന്നു മുതല്‍ അഞ്ചു വരെയുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് ഇവര്‍ എല്ലാ മാസവും ടിക്കറ്റെടുത്തിരുന്നത്. ഇത്തവണ ഷിബിന്‍ തെരഞ്ഞെടുത്ത ടിക്കറ്റാണ് ഇവരെ തേടി ഭാഗ്യമെത്തിച്ചത്. ബിഗ് ടിക്കറ്റിലെ തന്റെ ആദ്യ വിജയമാണിതെന്നും ആ നിമിഷം വലിയ അദ്ഭുതമാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഷമായി തുടരുന്ന കാത്തിരിപ്പിനൊടുവില്‍ ബിഗ് ടിക്കറ്റ് ഭാഗ്യം മലയാളി പ്രവാസിയെ തേടി ബഹ്‌റൈനിലുമെത്തി. ബഹ്‌റൈനില്‍ ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുന്ന ജോജോ തുണ്ടിയത്ത് യോഹന്നാനാണ് ഇത്തവണ ബിഗ് ടിക്കറ്റില്‍ വമ്പന്‍ വിജയം ലഭിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി അദ്ദേഹം ബഹ്‌റൈനില്‍ പ്രവാസിയാണ്. ഒരു കുടുംബം പോലെ കഴിയുന്ന സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും കൂട്ടായ്മയിലാണ് ഇദ്ദേഹം ടിക്കറ്റെടുത്തിരുന്നത്.

big ticket
വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം വിമാനയാത്ര; എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
big ticket
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി വിസ നിയമങ്ങളില്‍ വന്‍മാറ്റം; ഫീസ് ഗഡുക്കളായി അടയ്ക്കാം
Summary

Three Malayalis and one Bangladeshi expatriate won 25,000 dirhams each in Big Ticket’s second July e-draw

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com