ഹജ്ജ് കര്‍മ്മത്തിനെത്തി, രണ്ട് മലയാളി തീര്‍ഥാടകര്‍ മദീനയില്‍ മരിച്ചു

Two Malayali pilgrims die in Medina after performing Hajj
മുഹമ്മദ് ബക്കര്‍ മുഹമ്മദ് സലീം,മുഹമ്മദ് കുഞ്ഞു
Updated on
1 min read

മദീന: ഹജ്ജ് കര്‍മ നിര്‍വഹണത്തിനായി സ്വകാര്യ ഗ്രൂപ്പുകള്‍ വഴി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീര്‍ഥാടകര്‍ മദീനയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ബക്കര്‍ മുഹമ്മദ് സലീം (68), എറണാകുളം പെരുമ്പാവൂര്‍ സ്വദേശി മൂക്കട മുഹമ്മദ് കുഞ്ഞു (72) എന്നിവരാണ് മദീന സന്ദര്‍ശനത്തിനിടെ മരണപ്പെട്ടത്.

Two Malayali pilgrims die in Medina after performing Hajj
തൊഴിലാളികളുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കണ്ട; കര്‍ശന നിര്‍ദേശവുമായി ദുബൈ എമിഗ്രേഷന്‍

തിരുവനന്തപുരം അണ്ടൂര്‍ക്കോണം അഴൂര്‍ ചെമ്പുമൂല എംആര്‍എസ് മന്‍സിലില്‍ താമസക്കാരനായ മുഹമ്മദ് ബക്കര്‍ മുഹമ്മദ് സലീമിന് മദീന സന്ദര്‍ശനത്തിനിടെ പെട്ടെന്ന് അസുഖം ബാധിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മദീനയിലെ അല്‍ സലാം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മുഹമ്മദ് ബേക്കര്‍, ആയിഷ ബീഗം എന്നിവരാണ് മാതാപിതാക്കള്‍. സീനത്ത് ബീവിയാണ് ഭാര്യ.

ഇരുവരുടെയും ഭൗതികശരീരങ്ങള്‍ മദീനയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുല്‍ ബഖീഅ് മഖ്ബറയിലാണ് ഖബറടക്കുക. മരണാനന്തര കര്‍മ്മങ്ങള്‍ക്കും മൃതദേഹങ്ങള്‍ ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ നടക്കുകയാണ്.

Summary

Two Malayali pilgrims die in Medina after performing Hajj

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com