മനാമ: ബഹ്റൈനിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി നെയ്മീൻ അഥവാ അയക്കൂറ (കിങ്ഫിഷ്) പിടിക്കുന്നതിനുള്ള സീസണൽ നിരോധനം ഏർപ്പെടുത്തി. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ്, മത്സ്യബന്ധനത്തിന് രണ്ട് മാസത്തെ സീസണൽ നിരോധനം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനം
രണ്ട് മാസം നീണ്ടുനിൽക്കുന്ന നിരോധനം പ്രകാരം ബഹ്‌റൈനിൽ വല ഉപയോഗിച്ച് ഈ മത്സ്യത്തെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. മാത്രമല്ല, ഈ കാലയളവിൽ മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ഈ മത്സ്യം പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക, മത്സ്യബന്ധനം നിയന്ത്രിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുക. പ്രജനനസമയത്ത് മത്സ്യത്തെ സംരക്ഷിക്കുക എന്നിവയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് പറഞ്ഞു, നിരോധനം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. .
സമുദ്രസമ്പത്തിന്റെ നിയന്ത്രണം, ചൂഷണം, സംരക്ഷണം എന്നിവയെക്കുറിച്ചുള്ള 2002 ലെ നിയമപ്രകാരമാണ് നിരോധനം, ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) കാർഷിക സഹകരണ സമിതി പ്രമേയവും നിരോധനത്തിന് കാരണമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
