'അഡൾറ്റ് ഡമ്മി നിപ്പിൾ': പുകവലി മുതൽ ഉറക്കമില്ലായ്മ വരെ ശരിയാക്കാം; പക്ഷെ, ബഹ്റൈനിൽ വേണ്ടെന്ന് അധികൃതർ

ചിലർക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കുന്നതായും ചെറിയ സ്നാക്സുകൾ കഴിക്കുന്നത് ഒഴിവാക്കാൻ അയെന്നും പുകവലി വരെ നിർത്താൻ ഇതിലൂടെ കഴിഞ്ഞു എന്നും അവകാശപ്പെടുന്നവരുണ്ട്. ഈ ഡമ്മി നിപ്പിൾ വായിൽ വെച്ചാൽ ഒരു കുട്ടി ആയി മാറുമെന്നാണ് പലരും പറയുന്നത്.
adult pacifiers
Bahrain Authorities Say Public Use of ‘Adult Pacifiers’ is Unacceptablespecial arrangement
Updated on
1 min read

ബഹ്‌റൈൻ: സമ്മർദ്ദം ഒഴിവാക്കാൻ പല വഴികളാണ് യുവാക്കൾ പയറ്റുന്നത്. പുകവലി മുതൽ തെറാപ്പി വരെ അക്കൂട്ടത്തിൽപ്പെടും. എന്നാൽ സമ്മർദ്ദം ഒഴിവാക്കാനായി പുതിയ രീതി ഇപ്പോൾ യുവാക്കൾക്കിടയിൽ പ്രചരിക്കുണ്ട്. മറ്റൊന്നുമല്ല കുഞ്ഞുങ്ങൾക്ക് നൽകുന്ന ഡമ്മി നിപ്പിൾ ആണ് സാധനം. ഇത് വായിൽ വെച്ചാൽ എല്ലാ സമ്മർദ്ദവും കുറയുമെന്നും ബാല്യ കാലത്തേക്ക് തിരികെ പോകാൻ കഴിയുമെന്നാണ് ചൈനയിലെ യുവാക്കൾക്കിടയിൽ നടത്തിയ പഠനത്തിൽ പറയുന്നത്.

adult pacifiers
കുട്ടികളുടെ ജനനം കൃത്യ സമയത്ത് രജിസ്റ്റർ ചെയ്യണം; ഇല്ലെങ്കിൽ സാമ്പത്തികച്ചെലവ് കൂടും; ഓർമ്മപ്പെടുത്തി ബഹ്‌റൈൻ

ഡമ്മി നിപ്പിൾ വായിൽ വെച്ച് ചവയ്ക്കുമ്പോൾ പല തരത്തിലുള്ള അനുഭവങ്ങളാണ് യുവാക്കൾക്ക് ഉണ്ടാകുന്നത്. ചിലർക്ക് സമാധാനമായി ഉറങ്ങാൻ സാധിക്കുന്നതായും ചെറിയ സ്നാക്സുകൾ കഴിക്കുന്നത് ഒഴിവാക്കാൻ അയെന്നും പുകവലി വരെ നിർത്താൻ ഇതിലൂടെ കഴിഞ്ഞു എന്നും അവകാശപ്പെടുന്നവരുണ്ട്. ഈ ഡമ്മി നിപ്പിൾ വായിൽ വെച്ചാൽ ഒരു കുട്ടി ആയി മാറുമെന്നാണ് പലരും പറയുന്നത്.

adult pacifiers
'മാളത്തൺ' ഓട്ടത്തിൽ പങ്കെടുക്കാനെത്തി; സെൽഫി എടുക്കാനും തൊട്ട് നോക്കാനും ചുറ്റും ആളുകൾ; ദുബൈയിലെ താരം ഇപ്പോൾ ഈ റോബോട്ട് ആണ് (വിഡിയോ)

ചൈനയ്ക്ക് പുറമെ സൗത്ത് കൊറിയയിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും ഈ ട്രെൻഡ് യുവാക്കൾക്കിടയിൽ വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഡമ്മി നിപ്പിൾ ഉപയോഗം അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ബഹ്‌റൈൻ അധികൃതരുടെ നിലപാട്. പൊതു ഇടങ്ങളിൽ ഇത് ഉപയോഗിക്കുന്നത് ധാർമ്മികതയ്ക്ക് നിരക്കാത്ത പ്രവർത്തി ആണെന്നാണ് അധികൃതരുടെ വാദം. ഇവയുടെ ഉപയോഗം രാജ്യത്ത് വിലക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

Summary

Gulf news: Bahrain Authorities Say Public Use of ‘Adult Pacifiers’ is Unacceptable

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com