'മാളത്തൺ' ഓട്ടത്തിൽ പങ്കെടുക്കാനെത്തി; സെൽഫി എടുക്കാനും തൊട്ട് നോക്കാനും ചുറ്റും ആളുകൾ; ദുബൈയിലെ താരം ഇപ്പോൾ ഈ റോബോട്ട് ആണ് (വിഡിയോ)

ദുബൈ ഫ്യൂച്ചർ ലാബ്സ് ആണ് യൂണിട്രീ ജി1 എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തിരുന്നു. സാധാരണ റോബോട്ടിനെക്കാൾ വേഗത്തിൽ മനുഷ്യനെപ്പോലെ നടക്കാനും അതിവേഗം പ്രതികരിക്കാനും സാധിക്കും എന്നതാണ് യൂണിട്രീ ജി1 എന്ന ഈ റോബോട്ടിന്റെ പ്രത്യേകത.
humanoid robot
Dubai's viral humanoid robot surprises runners at Mallathon.special arrangment
Updated on
1 min read

ദുബൈ: ദുബൈയിൽ ഇന്നത്തെ മാളത്തൺ ഓട്ടത്തിൽ പങ്കെടുക്കാൻ എത്തിയവർക്കൊപ്പം ഒരു അതിഥി കൂടി ഉണ്ടായിരുന്നു. ദുബൈയിലെ ഇപ്പോഴത്തെ താരമായ യൂണിട്രീ ഹ്യൂമനോയിഡ് റോബോട്ട്. എല്ലാവരെയും കൈ വീശി കാണിച്ചു മാളിനകത്തേക്ക് പ്രവേശിച്ച റോബോട്ട് വ്യായാമം ചെയ്യാനെത്തിയവർക്കൊപ്പം കൂടി.

humanoid robot
രാത്രിയും പകലും ഫോൺ വിളി; ശല്യമായതോടെ ഉപഭോക്​താവ് കോടതിയിലെത്തി; മാർക്കറ്റിങ്​ ജീവനക്കാരന് 24000 രൂപ പിഴ

വിവിധ ട്രെയിനർമാർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ഓടിയും ചാടിയുമൊക്കെ റോബോട്ട് കാഴ്ചക്കാരെ ഞെട്ടിച്ചു. തുടർന്ന് മാളിൽ വന്നവക്കൊപ്പം സെൽഫിയെടുത്തും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും കുറച്ചധികം സമയം ചെലവഴിച്ച ശേഷമാണ് റോബോട്ട് മടങ്ങിയത്.

ദുബൈ ഫ്യൂച്ചർ ലാബ്സ് ആണ് യൂണിട്രീ ജി1 എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തിരുന്നു. സാധാരണ റോബോട്ടിനെക്കാൾ വേഗത്തിൽ മനുഷ്യനെപ്പോലെ നടക്കാനും അതിവേഗം പ്രതികരിക്കാനും സാധിക്കും എന്നതാണ് യൂണിട്രീ ജി1 എന്ന ഈ റോബോട്ടിന്റെ പ്രത്യേകത.

humanoid robot
ദേ ഒരു റോബോട്ട് അല്ലെ ഓടിപ്പോകുന്നത്?; എന്തൊക്കെ മാറ്റങ്ങളാണ് ദുബൈയിൽ സംഭവിക്കുന്നത്! (വിഡിയോ)

യൂണിട്രീ ജി1എന്ന ഈ റോബോട്ടിന് 130 സെന്റീമീറ്റർ ഉയരവും 35 കിലോഗ്രാം ഭാരവുമുണ്ട്. ഹ്യൂമനോയിഡ് എന്ന വിഭാഗത്തിൽപ്പെടുന്ന റോബോട്ടും കൂടിയാണ് ഇത്. 8-കോർ ഹൈ-പെർഫോർമൻസ് സി പി യു ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഡെപ്ത് ക്യാമറ, അത്യാധുനിക സെൻസർ, മൈക്രോഫോൺ സ്പീക്കറുകളും ഇവയിൽ ഘടിപ്പിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കാൻ ഇതിന് സാധിക്കും.

humanoid robot
ഷാർജയിൽ താമസ സ്ഥലങ്ങളുടെ വാടക കൂട്ടി, ദുബൈയിൽ കുറഞ്ഞു; നട്ടം തിരിഞ്ഞ് പ്രവാസികൾ

അതെ സമയം, യു എ ഇയിലെ ചൂടിൽ നിന്ന് രക്ഷപ്പെടാനും വ്യായാമം ചെയ്യാനുമായി സർക്കാർ തയ്യാറാക്കിയ 'മാളത്തൺ' പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഓരോ ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ ആളുകൾ വ്യായാമം ചെയ്യാനായി മാളുകൾ എത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

Summary

Gulf news: Dubai's viral humanoid robot surprises runners at Mallathon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com