രാത്രിയും പകലും ഫോൺ വിളി; ശല്യമായതോടെ ഉപഭോക്​താവ് കോടതിയിലെത്തി; മാർക്കറ്റിങ്​ ജീവനക്കാരന് 24000 രൂപ പിഴ

മാർക്കറ്റിങ്​ സ്ഥാപനത്തിന്‍റെ പ്രതിനിധിയായ ആൾ ​10,000 ദിർഹം നഷ്ടപരിഹാരം പരാതിക്കാരൻ നൽകണമെന്ന് അബുദാബികോടതി ഉത്തരവിട്ടു. ഇതിന് പുറമെ കോടതി ഫീസും മറ്റ്​ ചെലവുകളും മാർക്കറ്റിങ്​ ജീവനക്കാരൻ അടയ്ക്കണമെന്നും വിധിയിൽ പറയുന്നു.
UAE Court
UAE Court Orders Dh10,000 Compensation for Harassment by Phone Marketerspecial arrangement
Updated on
1 min read

അബുദാബി: മാർക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം ഫോൺ വിളിച്ചു ശല്യപ്പെടുത്തുന്നു എന്ന പരാതിയിൽ ഉപഭോക്​താവിന് നഷ്ട പരിഹാരം നൽകാൻ കോടതി വിധി.

മാർക്കറ്റിങ്​ സ്ഥാപനത്തിന്‍റെ പ്രതിനിധിയായ ആൾ ​10,000 ദിർഹം നഷ്ടപരിഹാരം പരാതിക്കാരൻ നൽകണമെന്ന് അബുദാബികോടതി ഉത്തരവിട്ടു. ഇതിന് പുറമെ കോടതി ഫീസും മറ്റ്​ ചെലവുകളും മാർക്കറ്റിങ്​ ജീവനക്കാരൻ അടയ്ക്കണമെന്നും വിധിയിൽ പറയുന്നു.

UAE Court
13 വർഷം വാർഷിക അവധി എടുത്തില്ല; ജീവനക്കാരന് 14 ലക്ഷം നൽകാൻ അബുദാബി കോടതി വിധി

രാത്രിയും പകലും മാർക്കറ്റിങ്​ ജീവനക്കാരനിൽ നിന്ന് നിരന്തരം കോൾ വന്നതിനെത്തുടർന്ന് പരാതിക്കാരൻ ക്രിമിനൽ കോടതിയിൽ പരാതി നൽകി. ഇതിൽ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടർ പ്രതി സത്യമാണെന്ന കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ക്രിമിനൽ കോടതി റിപ്പോർട്ട് പരിശോധിച്ച ശേഷം പരാതിക്കാരന് അനുകൂലമായി വിധി പറഞ്ഞു.

UAE Court
22 വർഷത്തിനിടെ കൊന്നത് 11 ഭർത്താക്കന്മാരെ; കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനം; ഇറാനിലെ ആ സയനൈഡ് 'ജോളി' ഇവരാണ്

തുടർന്ന്, മാർക്കറ്റിങ്​ ജീവനക്കാരനിൽ നിന്നും വലിയ പ്രയാസങ്ങൾ നേരിട്ടുവെന്നും ഇതിന്​ നഷ്ടപരിഹാരമായി ഒരു ലക്ഷം ദിർഹം വേണമെന്ന ആവശ്യവുമായി ഇയാൾ സിവിൽ കോടതിയെ സമീപിച്ചു.

ഇതിനു പുറമെ നഷ്ടപരിഹാര തുക നല്കാൻ വൈകിയാൽ പലിശ നൽകണമെന്നും കോടതിയിൽ വാദി ആവശ്യം ഉന്നയിച്ചു. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം 10,000 ദിർഹം നൽകാൻ മാർക്കറ്റിങ്​ ജീവനക്കാരനോട് കോടതി ആവശ്യപ്പെട്ടു.

Summary

Gulf news: UAE Court Orders Dh10,000 Compensation for harassment by Phone Marketer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com