കുവൈത്ത് സിറ്റി: വിസ നിയമങ്ങളിൽ നിർണ്ണായകമായ മാറ്റം വരുത്തി കുവൈത്ത്. ഇനി മുതൽ ജി സി സി രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് വിസ ഇല്ലാതെ തന്നെ കുവൈത്തിലേക്ക് യാത്ര ചെയ്യാം. കുവൈത്തിൽ എത്തിയ ശേഷം ടൂറിസ്റ്റ് വിസ എടുത്താൽ മതിയാകും. ഓൺ അറൈവൽ ടൂറിസ്റ്റ് വിസ സംബന്ധിച്ച ഉത്തരവ് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് പുറപ്പെടുവിച്ചു.
ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള റെസിഡൻസി പെർമിറ്റ് കൈവശമുള്ളവർക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയൂ. മലയാളികൾ അടക്കമുള്ള പ്രവാസികളെ സംബന്ധിച്ച് ഈ തീരുമാനം വലിയ പ്രയോജനമാണ്. പ്രത്യകിച്ച് കുവൈത്തിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ വിസയ്ക്ക് അപേക്ഷ നൽകി ഇനി കാത്തിരിക്കേണ്ടി വരില്ല.
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ വിസ നിയമം നടപ്പിലാക്കുന്നത്. ഇതിലൂടെ കുവൈത്തിലെ ടൂറിസം രംഗത്ത് വൻ മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അടുത്തിടെ ഫാമിലി വിസിറ്റ് വിസയിലും കുവൈത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു. കുടുംബ സന്ദർശന വിസയുടെ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി നീട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതേ വിസ പണം നൽകി ഒരു വർഷം വരെ കാലാവധി നീട്ടാമെന്നും അധികൃതർ അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates