

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ കരാർ പൂർത്തിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ സ്ത്രീക്ക് ദാരുണാന്ത്യം. 42 വയസുകാരിയായ ഫിലിപ്പീൻസ് സ്വദേശി വിൽമ ഔസയാണ് എയർ പോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ബസിനുള്ളിൽ വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.
തൊഴിൽ കരാർ അവസാനിച്ചതിനെത്തുടർന്ന് നാട്ടിൽ പോകാനായി ജപ്പാൻ വഴിയുള്ള ഫ്ലൈറ്റ് ടിക്കറ്റ് ആണ് വിൽമ ഔസ ബുക്ക് ചെയ്തത്. തുടർച്ചയായുള്ള യാത്രകൾക്ക് ശേഷം ഒടുവിൽ അവർ ഫിലിപ്പീൻസിൽ എത്തി. എയർ പോർട്ടിൽ നിന്ന് വീട്ടിലേക്ക് സഞ്ചരിക്കാൻ വിൽമ ഒരു ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ബസിൽ കയറിയത് മുതൽ ഇവർ ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടപ്പിച്ചു. ഇടയ്ക്ക് വിൽമ ബസിൽ ഛർദിക്കുകയും തുടർന്ന് ഒരു സൈഡിലേക്ക് കണ്ണടച്ച് ഇരിക്കുകയും ചെയ്തു. ഇവർ ഉറങ്ങുകയാണ് എന്നാണ് സഹ യാത്രക്കാർ കരുതിയത്.
ഒടുവിൽ സംശയം തോന്നിയ ബസ് കണ്ടക്ടർ ഇവരെ വിളിച്ചു നോക്കിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ബസ് അടുത്ത സ്റ്റോപ്പിൽ ഒതുക്കിയിട്ട ശേഷം പൊലീസിനെ വിവരമറിയിച്ചു. പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണിക്കൂറുകൾക് മുൻപേ സ്ത്രീ മരിച്ചതായി അവർ സ്ഥിരീകരിച്ചു. ഇവരുടെ കയ്യിൽ നിന്ന് 17,000 പെസോ (26,101 രൂപ) കണ്ടെടുത്തായി പൊലീസ് അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates