പണം അടയ്ക്കാനായില്ല, താമസ സ്ഥലം കമ്പനിക്ക് തിരിച്ചെഴുതി നൽകാൻ ഉത്തരവിട്ടു ദുബൈ കോടതി

തെളിവുകൾ പരിശോധിച്ച കോടതി​ ഉടമ പ​ണ​മ​ടയ്​ക്കാൻ വൈ​കി​യ​ത്​ കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയാതായി കണ്ടെത്തി. പണം പൂർണ്ണമായും അടക്കാത്തതിനാൽ ഉടമയ്ക്ക് സ്വത്തിൽ അവകാശം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.
Dubai court order
Dubai Court Cancels Property Sale Over Buyer’s Contract Breachfile
Updated on
1 min read

ദുബൈ: താമസസ്ഥലവുമായി ബന്ധപ്പെട്ട് കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിനെത്തുടർന്ന് ഉടമയും കമ്പനിയും തമ്മിലുണ്ടായിരുന്ന റിയൽ എസ്റ്റേറ്റ് കരാർ റദ്ദാക്കി ദുബൈ കോടതി. കരാറിൽ തവണകളായി പണം അടയ്ക്കാമെന്ന വ്യവസ്ഥയിൽ വീഴ്ച വരുത്തിയ ഉടമയോട് നഷ്ടപരിഹാരമായി 250,000 ദിർഹം കമ്പനിക്ക് നൽകാനും ദുബൈ റിയൽ എസ്റ്റേറ്റ് കോടതി ഉത്തരവിട്ടു. താമസസ്ഥലം ഉടമയിൽ നിന്ന് കമ്പനിക്ക് തിരിച്ചു എഴുതി നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.

Dubai court order
യുഎഇ - ഒമാൻ യാത്രയ്ക്ക് വെറും ഒന്നര മണിക്കൂർ; 15,000 ടൺ ചരക്കുകൾ ഒറ്റ യാത്രയിൽ എത്തിക്കും; ഹഫീത് റെയിൽ പദ്ധതിക്കു തുടക്കം

2019ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ താ​മ​സ​സ്ഥ​ലം​ 23.86 ല​ക്ഷം ദി​ർ​ഹ​മി​ന്​ ആണ് ഉടമയ്ക്ക് കമ്പനി വിറ്റത്. ഇതിൽ 10 ശ​ത​മാ​നം തുക ആദ്യം തന്നെ ഉടമ അടച്ചിരുന്നു. ബാ​ക്കി തുക 21 തവണകളായി അ​ട​ക്കാ​നു​മാ​യി​രു​ന്നു ക​രാ​ർ.എന്നാൽ ഉടമ പണം അടയ്ക്കാതെ വന്നതോടെ കമ്പനി കോടതിയെ സമീപിച്ചു. പണമിടപാട് രേഖകൾ, താമസ്ഥലവുമായി ബന്ധപ്പെട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ്, കരാർ തുടങ്ങിയ നിരവധി തെളിവുകൾ കമ്പനിയിൽ കോടതി ഹാജരാക്കി.

Dubai court order
മെട്രോ നിയമങ്ങൾ കർശനമാക്കി ദുബൈ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 2,000 ദിർഹം വരെ പിഴ

തെളിവുകൾ പരിശോധിച്ച കോടതി​ ഉടമ പ​ണ​മ​ടയ്​ക്കാൻ വൈ​കി​യ​ത്​ കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയാതായി കണ്ടെത്തി. പണം പൂർണ്ണമായും അടക്കാത്തതിനാൽ ഉടമയ്ക്ക് സ്വത്തിൽ അവകാശം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. ഇതേതുടർന്ന് കമ്പനിക്ക് നഷ്ടപരിഹാരം നൽകാനും താമസസ്ഥലം കമ്പനിക്ക് തിരിച്ചു എഴുതി നൽകാനും കോടതി ഉത്തരവിട്ടു.

Summary

Gulf news: Dubai Court cancels sale orders unit returned to seller over buyer’s contract breach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com