മെട്രോ നിയമങ്ങൾ കർശനമാക്കി ദുബൈ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 2,000 ദിർഹം വരെ പിഴ

നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 മുതൽ 2,000 ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. വൃത്തിയുള്ളതും സുരക്ഷിതവുമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആണ് കർശന നടപടികൾ സ്വീകരിക്കുന്നത്.
 Dubai Metro
Dubai Metro warns commuters to avoid costly mistakes or face fines of up to AED 2,000@visitdubai
Updated on
1 min read

ദുബൈ: മെട്രോ നിയമങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ). നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 മുതൽ 2,000 ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. വൃത്തിയുള്ളതും സുരക്ഷിതവുമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആണ് കർശന നടപടികൾ സ്വീകരിക്കുന്നത്. മികച്ച യാത്രാനുഭവം ജനങ്ങൾക്ക് ലഭിക്കുന്നതിനായി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

 Dubai Metro
ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേസിൽ 1500 ലേറെ തൊഴിലവസരങ്ങൾ തുറക്കുന്നു

മെട്രോ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അധികൃതർ നിയമങ്ങളും,പിഴത്തുകകളും വീണ്ടും ഓർമ്മപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് ടിക്കറ്റുമായി ബന്ധപ്പെട്ടാണ്. യാത്രക്കൂലി നൽകാതെ മെട്രോയിൽ യാത്ര ചെയ്യുക,വ്യാജ യാത്രാ കാർഡ് ഉപയോഗിക്കുക, ടിക്കറ്റില്ലാതെ ഗേറ്റ് കടക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.

 Dubai Metro
ഇത്തിഹാദ് റെയിൽ: യു എ ഇയിൽ 9000 പുതിയ തൊഴിൽ അവസരങ്ങൾ വരുന്നു

പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളുടെ സമീപത്ത് സൗജന്യ പാർക്കിങ്ങിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരുന്നു. മെട്രോയിൽ യാത്ര ചെയുന്നവർക്ക് മാത്രമാണ് ഇവിടെ പാർക്കിങ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ സ്ഥലം പലരും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 Dubai Metro
ദുബൈ മെട്രോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ഷെയ്ഖ് മുഹമ്മദ് (വിഡിയോ)

പിഴ ലഭിക്കാവുന്ന കുറ്റങ്ങളിൽ പ്രധാനപ്പെട്ടവ പരിശോധിക്കാം

100 ദിനാർ പിഴ ലഭിക്കാവുന്ന കുറ്റങ്ങൾ

  1. മെട്രോയിൽ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക

  2. സീറ്റുകളിൽ കാൽ കയറ്റി വെയ്ക്കുക

  3. ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ ഡോർ വലിച്ച് തുറക്കാൻ ശ്രമിക്കുക

  4. മറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുക

  5. ലിഫ്റ്റ്,എസ്കലേറ്റർ എന്നിവ ദുരുപയോഗം ചെയ്യുക

 Dubai Metro
ദുബൈ മാളത്തൺ: ആദ്യ ദിനം വ്യായാമം ചെയ്യാനെത്തിയത് നൂറുകണക്കിന് ആളുകൾ

200 മുതൽ 500 ദിനാർ വരെ പിഴ ലഭിക്കാവുന്ന കുറ്റങ്ങൾ

  1. സുരക്ഷയില്ലാതെ സൈക്കിളോ സ്കൂട്ടറോ കൊണ്ടു പോകുക

  2. ട്രെയിനിലോ സ്റ്റേഷനിലോ തുപ്പുകയോ വൃത്തികേടാക്കുകയോ ചെയ്യുക

  3. മെട്രോയിൽ മദ്യം കൊണ്ട് പോകുക

  4. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുക

2000 ദിനാർ വരെ പിഴ ലഭിക്കാവുന്ന കുറ്റങ്ങൾ

  1. മെട്രോയുമായി ബന്ധപ്പെട്ട പൊതു മുതൽ നശിപ്പിക്കുക

  2. എമർജൻസി ബട്ടൺ, സുരക്ഷാ ഉപകരണങ്ങൾ, എമർജൻസി എക്സിറ്റ് തുടങ്ങിയവ ദുരുപയോഗം ചെയ്യുക

Summary

Gulf news: Dubai Metro warns commuters to avoid costly mistakes or face fines of up to AED 2,000.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com