ദുബൈ : യുഎഇയുടെ സ്വപ്‍ന പദ്ധതിയായ ഇത്തിഹാദ് റെയിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. 17 വർഷം നീണ്ടുനിന്ന നിർമാണ പ്രവർത്തനങ്ങളാണ് അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. പദ്ധതി നടപ്പിലായാൽ അബുദാബിയിൽ നിന്ന് ദുബായില്‍ 30 മിനിറ്റ് കൊണ്ട് എത്തിച്ചേരാൻ സാധിക്കും. ഇത് യു എ എയുടെ ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇത്തിഹാദ് പദ്ധതി വെറുമൊരു റെയിൽ ട്രാക്കു മാത്രമല്ല, 2030 ഓടെ യുഎഇയിലുടനീളം ആരംഭിക്കാൻ പോകുന്ന പല വലിയ പദ്ധതികളുടെ വഴികൂടിയാണ്. ഒപ്പം അനവധി തൊഴിൽ അവസരങ്ങളും. ഇത്തിഹാദ് പദ്ധതി മാത്രം എടുത്തു പരിശോധിച്ചാൽ നിലവിൽ 10,000ത്തിലധികം ആളുകളാണ് വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നത്.
പദ്ധതി നടപ്പിലാകുന്നതോടെ 2030 ൽ 9000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. എഞ്ചിനീയറിംഗ്, നിർമ്മാണം, ട്രെയിൻ പ്രവർത്തനങ്ങൾ, ലോജിസ്റ്റിക്സ്, അറ്റകുറ്റപ്പണി എന്നി മേഖലകളിലാണ് അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. ഈ മേഖലയിലെ പരിചയ സമ്പന്നർ മുതൽ തുടക്കക്കാർക്ക് വരെ അവസരം ലഭിച്ചേക്കാം.
ഇത്തിഹാദ് പദ്ധതിക്ക് പുറമെ 200 ബില്യൺ ദിർഹം വിപണി മൂല്യമുള്ള പുതിയ ബിസിനസുകൾ രാജ്യത്തുട നീളം ആരംഭിക്കുമെന്നും, അതിലൂടെ വൻ തൊഴിൽ അവസരങ്ങൾ യു എ ഇയിൽ സൃഷ്ടിക്കപെടുമെന്നാണ് സർക്കാർ വിലയിരുത്തൽ. സുസ്ഥിരമായ ഒരു ഗതാഗത സംവിധാനം വികസിപ്പിക്കുക മാത്രമല്ല ഈ പദ്ധതി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. പരിസ്ഥിതി, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിൽ വളർച്ച കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ 2030 ൽ നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അധികം തൊഴിൽ സാധ്യതകളാണ് യു എ ഇയിൽ ഉണ്ടാകാൻ പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
