കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച മ​ന്ത്ര​വാ​ദ വ​സ്തു​ക്ക​ൾ കസ്റ്റംസ് പിടികൂടി

കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരമായി നടത്തി വരുന്ന പരിശോധനയ്ക്കിടെയാണ് ബാഗുകളിൽ സംശയാസ്പദമായ ചില വസ്തുക്കൾ കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് മന്ത്രവാദവുമായി ബന്ധപ്പെട്ട മാലകൾ,മന്ത്രങ്ങളുമായി ബന്ധപ്പെട്ട പേപ്പറുകളും മറ്റു ചില വസ്തുക്കളുമാണെന്ന് വ്യക്തമായത്.
Witchcraft
Customs seizes Witchcraft Items trying to be smuggled into KuwaitKuwait customs /x
Updated on
1 min read

കു​വൈ​ത്ത് സി​റ്റി: മ​ന്ത്രവാ​ദ വ​സ്തു​ക്ക​ൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജപ്പെടുത്തി കസ്റ്റംസ് അധികൃതർ. ഷുവൈഖ് തുറമുഖത്തെ പാസഞ്ചർ ഇൻസ്പെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ​ മന്ത്ര​വാ​ദ വ​സ്തു​ക്ക​ൾ യാത്രക്കാരുടെ ബാഗിൽ കണ്ടെത്തിയത്. രാജ്യത്തെ നിലവിലുള്ള ശരിയ നിയമവും ദേശീയ നിയമങ്ങളും അനുസരിച്ച് മ​ന്ത്ര​വാ​ദ വ​സ്തു​ക്ക​ൾ കൈവശം വെക്കുന്നത് കുറ്റകരമാണ്.

Witchcraft
ഒമാനിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എ ഐ കാമറകൾ നിങ്ങൾക്ക് ചുറ്റുമുണ്ട്

കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥിരമായി നടത്തി വരുന്ന പരിശോധനയ്ക്കിടെയാണ് ബാഗുകളിൽ സംശയാസ്പദമായ ചില വസ്തുക്കൾ കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് മന്ത്രവാദവുമായി ബന്ധപ്പെട്ട മാലകൾ, മന്ത്രങ്ങളുമായി ബന്ധപ്പെട്ട പേപ്പറുകളും മറ്റു ചില വസ്തുക്കളുമാണെന്ന് വ്യക്തമായത്. ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സാമൂഹിക സുരക്ഷയ്ക്കും ഇത് ഭീഷണിയാണെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.

Witchcraft
ഹെ​ഡ്​​ലൈ​റ്റി​ടാതെ രാ​ത്രി യാത്ര; യുഎഇയിൽ 30,000 പേ​ർ​ക്ക്​ പി​ഴ​

ഇത്തരം നിരോധിത വസ്തുക്കൾ കൊണ്ട് വരുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകൾ കർശനമാക്കാനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി

Summary

Customs seizes Witchcraft Items trying to be smuggled into Kuwait

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com