

ദുബൈ: ഗൾഫ് പൗരനെ 24 ലക്ഷം ദിർഹത്തിന്റെ തട്ടിപ്പിന് ഇരയാക്കിയ സംഭവത്തിൽ പ്രതികളെ അപ്പീൽ കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചു.
കീഴ്ക്കോടതി കുറ്റവിമുക്തരാക്കപ്പെട്ടവരെയാണ് അപ്പീൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മൂന്ന് വർഷമാണ് ഇരുവർക്കുമുള്ള തടവ് ശിക്ഷ. ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേരെയാണ് ശിക്ഷിച്ചത്.
സ്ത്രീയും പുരുഷനും ചേർന്ന് നിയമവിരുദ്ധമായി പണം കൈവശപ്പെടുത്തിയതിന് തെളിവ് ഇല്ലെന്ന നിരീക്ഷണത്തോടെയാണ് കീഴ്ക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. എന്നാൽ, അതിനെതിരെ പ്രോസിക്യൂട്ടർമാർ അപ്പീൽ കോടതിയെ സമീപിച്ചു. ഇരയായ വ്യക്തിയെ വഞ്ചിക്കുന്നതിനുള്ള ഗൂഢാലോചന നടത്തിയതിന് തെളിവുകളുണ്ടെന്ന് വാദം ഉന്നയിച്ചാണ് അപ്പീൽകോടതിയെ സമീപിച്ചത്.
കേസ് രേഖകൾ പ്രകാരം, കുടുംബപ്പേരിന്റെ സാമ്യം ഉപയോഗിച്ച് എമിറേറ്റിലെ ഒരു പ്രമുഖ വ്യക്തിയുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ത്രീ പരാതിക്കാരനെ വിശ്വസിപ്പിച്ചു. കോടിക്കണക്കിന് ദിർഹത്തിന്റെ നിക്ഷേപങ്ങൾ തനിക്ക് ഉണ്ടെന്നും, ലാഭകരമായ സാമ്പത്തിക അവസരങ്ങൾ ഒരുക്കാൻ കഴിവും നല്ല ബന്ധമുള്ളതുമായ ബിസിനസുകാരിയാണ് താനെന്നും അവർ വിശ്വസിപ്പിച്ചു.
സ്ത്രീയുടെ അവകാശവാദങ്ങൾ വിശ്വസിച്ച്, പരാതിക്കാരൻ 24 ലക്ഷം ദിർഹം ഇരുവർക്കും കൈമാറി എന്നാണ് കേസ്.
പ്രതികൾ പണം നേടിയെടുക്കുന്നതിന് വഞ്ചനാപരമായ രീതികൾ ഉപയോഗിച്ചതായി അപ്പീൽ കോടതി കണ്ടെത്തി, തുടർന്ന് പ്രതികളെ കുറ്റവിമുക്തമാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിയാണ് രണ്ട് പ്രതികൾക്കും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates