നബിദിനം: യുഎഇയിൽ മൂന്ന് ദിവസം തുടർച്ചയായി അവധി

സ്വകാര്യ-പൊതു മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു
UAE  holiday
UAE announces private sector holiday for Prophet Muhammad’s birthday@banuakbez
Updated on
1 min read

ദുബൈ: യു എ ഇയിൽ മൂന്ന് ദിവസം സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ 5-ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വാരാന്ത്യ അവധി കൂടെ ചേർത്ത് മൂന്ന് ദിവസമാകും അവധി ലഭിക്കുക.

UAE  holiday
ഉച്ച വിശ്രമ നിയമം: കുവൈത്തിൽ 61 കമ്പനികൾ നിയമം ലംഘിച്ചു

സ്വകാര്യ-പൊതു മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി ആയിരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. യു എ ഇയിൽ 2025 ഓഗസ്റ്റ് 23 ന് മാസം കാണാത്തതിനെ തുടർന്ന് ഇസ്‌ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ കഴിഞ്ഞ ദിവസം (25) അരംഭിച്ചിരുന്നു. അതുകൊണ്ടാണ് റബി അൽ അവ്വൽ 12 സെപ്റ്റംബർ 5-ന് വരുന്നത്.

UAE  holiday
യുവതിയുടെ വയറ്റിൽ 14.5 കിലോ ഭാരമുള്ള മുഴ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഇറാഖ്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, പലസ്തീൻ, ഈജിപ്ത്, ടുണീഷ്യ എന്നീ രാജ്യങ്ങളിൽ ഓഗസ്റ്റ് 24 ന് റബീ ഉൽ അവ്വൽ ആരംഭിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇറാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ഓഗസ്റ്റ് 25 തിങ്കളാഴ്ച മുതൽ റബീഉൽ അവ്വൽ ആരംഭിച്ചിരുന്നു.

Summary

Gulf news: UAE announces private sector holiday for Prophet Muhammad’s birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com