ദുബൈ: ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു എ ഇ. നിയമം ലംഘിക്കുന്നവർക്കെതിരെ 100 ദിർഹം മുതൽ 5,000 ദിർഹം വരെയുള്ള പിഴ ചുമത്തും. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ മന്ത്രാലയം പുറത്തിറക്കി.
ഇ- ഇൻവോയ്‌സിംഗ് സംവിധാനം നടപ്പിലാക്കുന്നതിൽ കമ്പനി പരാജയപ്പെടുക, സമയപരിധിക്കുള്ളിൽ ഒരു അംഗീകൃത സേവന ദാതാവിനെ നിയമിക്കാതിരിക്കുക, സമയപരിധിക്കുള്ളിൽ ഇ-ഇൻവോയ്‌സിംഗ് സംവിധാനം വഴി സ്വീകർത്താവിന് ബിൽ കൈമാറാതെയിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 5,000 ദിർഹം പിഴ ഈടാക്കും.
പുതിയ സംവിധാനം നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ വിവരം അധികാരികളെ അറിയിക്കണം. അല്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും 1000 ദിർഹം പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
നികുതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ കൃത്യതയും, സുതാര്യതയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇലക്ട്രോണിക് ഇൻവോയ്‌സിംഗ് സംവിധാനം സർക്കാർ നടപ്പിലാകുന്നത്.
ഈ വർഷം പകുതിയോടെയാണ് ഇ- ഇൻവോയ്‌സിംഗ് നിയന്ത്രണങ്ങൾ യു എ ഇ കൊണ്ട് വന്നത്. 2026 ജൂലൈ മാസത്തിൽ പുതിയ സംവിധാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാനാണ് നീക്കം. അതിനു മുൻപ് എല്ലാവരും നടപടികൾ പൂർത്തിയാക്കി പുതിയ സംവിധാനത്തിലേക്ക് മാറണമെന്നും അധികൃതർ നിർദേശം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates