ദുബൈ: ഗാസയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസവുമായി യു എ ഇ. 'ബേഡ്സ് ഓഫ് ഗുഡ്നസ് ' എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള കിറ്റുകൾ ഹെലികോപ്റ്റർ മാർഗം ഗാസയിൽ വിതരണം ചെയ്തു. പ്രത്യേക പാരഷൂട്ട് ഉപയോഗിച്ചാണ് സാധനങ്ങൾ താഴെ ഇറക്കിയത്. ഇത് 63 മത്തെ പ്രാവശ്യമാണ് ഗാസയിലേക്ക് യു എ ഇ ഹെലികോപ്റ്റർ മാർഗം സാധനങ്ങൾ എത്തിച്ചു നൽകുന്നത്.
3829 ടൺ സഹായ വസ്തുക്കൾ ആകാശ മാർഗം ഗാസയിൽ വിതരണം ചെയ്തു എന്നാണ് കണക്കുകൾ. ഭക്ഷ്യ വസ്തുക്കളുമായി യു എ ഇയുടെ 40 ട്രക്കുകളും ഗാസയിൽ എത്തിയിട്ടുണ്ട്. ജർമനി, ബൽജിയം, കാനഡ,ജോർദാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് യു എ ഇ പദ്ധതികൾ നടപ്പാക്കുന്നത്.
അതേസമയം, പട്ടിണി മരണങ്ങൾ ഗാസയിൽ വർധിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഗാസയിലെ ആശുപത്രികൾ, ബേക്കറികൾ, പൊതു അടുക്കളകൾ എന്നിവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇന്ധനം രാജ്യത്ത് ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി. യു എന്നിന്റെ നാല് ഇന്ധന ടാങ്കറുകൾ കൂടി ഉടൻ ഗാസയിലെത്തും എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ നിലവിലെ അവസ്ഥയിൽ ഒരു ദിവസം 600 ട്രക്ക് ഇന്ധനം ഉണ്ടെങ്കിൽ മാത്രമേ പ്രശ്‌നത്തിന് പരിഹാമാകുകയുള്ളൂ എന്ന് അധികൃതർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
