നിങ്ങളുടെ ഫോണ്‍ ഇ-സിം സപ്പോര്‍ട്ട് ചെയ്യുമോ? ഗുണങ്ങള്‍ എന്തൊക്കെ, യുഎഇയില്‍ സൗജന്യമായി നേടാം

ഇ-സിമ്മിലേക്ക് മാറാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.
UAE eSIM : How to switch from a physical SIM to an eSIM for free
eSIM
Edited By:
Updated on: 
1 min read

ദുബൈ: ഫിസിക്കല്‍ സിം കാര്‍ഡില്‍ നിന്ന് ഇലക്ട്രോണിക് സിമ്മിലേക്ക്(ഇ-സിം) മാറാന്‍ ആഗ്രഹിക്കുന്നുണ്ടോ? യുഎഇയിലെ ടെലികോം സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണമായും ഓണ്‍ലൈനായി സൗജന്യമായിത്തന്നെ ഇ-സിമ്മിലേക്ക് മാറാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്.

എന്തിന് ഇ-സിം എടുക്കണം, ഗുണങ്ങള്‍ എന്തൊക്കെ

ഫോണ്‍ മോഡല്‍ അനുസരിച്ച് എട്ട് ഇസിമ്മുകള്‍ വരെ ഫോണില്‍ സൂക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ ഒരേസമയം രണ്ടെണ്ണം മാത്രമേ ആക്ടീവായി ഉപയോഗിക്കാന്‍ കഴിയൂ. യാത്ര ചെയ്യുമ്പോള്‍ സിം കാര്‍ഡുകള്‍ മാറ്റി ഇടുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും, യുഎഇയില്‍ നിങ്ങള്‍ക്ക് രണ്ട് നമ്പറുകള്‍ ഉണ്ടെങ്കില്‍ ഒന്നിലധികം ഫോണുകള്‍ കൊണ്ടുനടക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും ഇത് സഹായിക്കുന്നു. എത്തിസലാത്ത് കമ്പനി പറയുന്നതനുസരിച്ച്, വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി വിപുലമായ ഓതന്റിക്കേഷന്‍ പോലുള്ള അധിക സുരക്ഷാ സംവിധാനങ്ങളും ഇസിമ്മുകള്‍ നല്‍കുന്നു.

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടു എന്നിരിക്കട്ടെ. ബയൊമെട്രിക് ലോക്കുകള്‍ അടക്കം പല സോഫ്റ്റ്വെയര്‍ പൂട്ടുകളും ഉള്ളതിനാല്‍ ഫോണ്‍ തുറക്കാന്‍ അതു ലഭിക്കുന്നയാള്‍ക്ക് സാധിക്കില്ല. പക്ഷേ, ഫോണ്‍ കിട്ടുന്നയാള്‍ക്ക് സിം ഊരിയെടുക്കാനാകും. അത് ഉപയോഗിച്ച് നിങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലേക്കു മുതല്‍ ബാങ്ക് അക്കൗണ്ടിലേക്കു വരെ കടന്നു കയറാന്‍ സാധ്യതയുണ്ട്. നിങ്ങളെന്ന വ്യാജേന കോളുകള്‍ നടത്തുകയും എസ്എംഎസ് അയയ്ക്കുകയും ചെയ്തേക്കാം. ഇ-സിം ഉപയോഗിക്കുകയാണെങ്കില്‍ അത് ഊരിയെടുക്കാനോ ദുരുപയോഗം ചെയ്യാനോ സാധ്യമല്ല.

ഇസിം ദുരിതമാകുന്നത് എപ്പോള്‍?

നിങ്ങളുടെ ഫോണ്‍ പെട്ടെന്ന് പ്രവര്‍ത്തിക്കാതായാല്‍, അല്ലെങ്കില്‍ ബാറ്ററി തീര്‍ന്നാല്‍, അല്ലെങ്കില്‍ താഴെ വീണ് സ്‌ക്രീനും മറ്റും തകര്‍ന്നാല്‍ ഫിസിക്ക്യ സിം പോലെ നിങ്ങളുടെ സിം പുറത്തെടുത്ത് മറ്റൊരു ഫോണിലിടാന്‍ കഴിയില്ല.

ഇ സിം എടുക്കാനുള്ള ചെലവ്

സാധാരണയായി ഒരു ഇസിമ്മിന് ഏകദേശം 25 ദിര്‍ഹം ആണ് വില. ഇത് സാധാരണ സിം കാര്‍ഡ് എടുക്കാനുള്ള ചെലവ് തന്നെയാണ്. എന്നാല്‍ എത്തിസലാത്ത്, ഡു (റൗ), വിര്‍ജിന്‍ മൊബൈല്‍ തുടങ്ങിയ കമ്പനികള്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്. ടെലികോം കമ്പനികളുടെ ഔദ്യോഗിക സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഇസിമ്മിലേക്ക് മാറുകയാണെങ്കില്‍, പലപ്പോഴും ഇത് സൗജന്യമായി ലഭിക്കും.

നിങ്ങളുടെ ഫോണ്‍ ഇസിം സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് ആദ്യം ഉറപ്പുവരുത്തുക. ഫോണിലെ 'സെറ്റിങ്സ്' തുറന്ന് അതില്‍ 'നെറ്റ്വര്‍ക്ക്' അല്ലെങ്കില്‍ 'സെല്ലുലാര്‍' എന്ന സെക്ഷന്‍ പരിശോധിച്ചാല്‍, ഫോണില്‍ ഇ-സിം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് മനസ്സിലാക്കാം. പ്രവാസികള്‍ സാധാരണ സിമ്മില്‍ നിന്ന് ഇ-സിമ്മിലേക്ക് മാറാന്‍ അപേക്ഷിക്കുമ്പോള്‍ തങ്ങള്‍ യുഎഇയില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Summary

UAE eSIM : How to switch from a physical SIM to an eSIM for free

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com