നാല് ദിവസം അവധി, പൊതു, സ്വകാര്യ മേഖലകളിൽ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യു എ ഇ

നിലവിൽ പൊതുമേഖലയിൽ നാല് ദിവസവും സ്വകാര്യമേഖലയിൽ മൂന്ന് ദിവസവുമാണ് അവധി. മാസപിറവി കാണുന്നത് അനുസരിച്ച് സ്വകാര്യമേഖലയിലെ അവധി ദിനത്തിൽ വ്യത്യാസം വരാം.
UAE four-day Eid al-Fitr holiday announcement for public and private sector employees
UAE government announces four-day Eid al-Fitr holiday for public and private sector workers.Gemini AI representative purpose only
Updated on
1 min read

പൊതു, സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈദ് അൽ ഫിത്തറിന് അവധിയായിരിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു.

പൊതു,സ്വകാര്യമേഖലയിൽ ഈദ് അൽ ഫിത്തർ അവധി ദിനങ്ങളും യു എ ഇ പ്രഖ്യാപിച്ചു.

ഈദ് ആഘോഷങ്ങൾ പ്രമാണിച്ച് യുഎഇ ഫെഡറൽ ഓഫീസുകൾ നാല് ദിവസത്തേക്ക് അവധിയായിരിക്കും.

UAE four-day Eid al-Fitr holiday announcement for public and private sector employees
'സിഇഒ മാരെ അല്ല, ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രധാനം', കാരൻ ഹാഓ

സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് നിലവിൽ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ശവ്വാൽ മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനമാക്കി ഒരു ദിവസം കൂടി അവധി കൂടുതൽ ലഭിക്കാം.

നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള അവധി ദിവസങ്ങൾ

ഈദ് ആഘോഷങ്ങൾ പ്രമാണിച്ച് യുഎഇ ഫെഡറൽ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയ്ക്ക് നാല് ദിവസം അവധി.

മാർച്ച് 19 മുതൽ 22 വരെ എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.

മാർച്ച് 23 ന് ഈ സ്ഥാപനങ്ങളെല്ലാം പതിവ് രീതിയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അതോറിട്ടി വ്യക്തമാക്കി.

UAE four-day Eid al-Fitr holiday announcement for public and private sector employees
യുഎഇയിലെ റമദാൻ ജോലി സമയത്തിലെ ഇളവുകൾ, ഓവർ ടൈം; സ്വകാര്യ മേഖലയിലെ നിയമങ്ങൾ അറിയാം

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നിലവിൽ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മാർച്ച് 19 മുതൽ 21 വരെയാണ് സ്വകാര്യമേഖലയിലെ അവധി ദിവസങ്ങൾ . റമദാൻ 30 ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ സ്വകാര്യ മേഖലയിലെ അവധി മാർച്ച് 22 വരെ ദീർഘിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Summary

Gulf News: United Arab Emirates (UAE) announces a four-day Eid al-Fitr holiday for public and private sector employees. Check official holiday details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com