'ഹലോ ഞാൻ ലത്തീഫ': യുഎഇയിൽ ആദ്യത്തെ വെർച്വൽ കുടുംബത്തെ അവതരിപ്പിച്ചു

കുട്ടികളെയും കുടുംബങ്ങളേയും ആകർഷിക്കുന്ന തരത്തിലുള്ള പരമ്പരാഗത എമിറാത്തി വസ്ത്രം ധരിച്ചാണ് ലത്തീഫയും കുടുംബവും രംഗത്ത് എത്തിയത്.
 first AI child
UAE introduces its first AI child, Latifa, along with her virtual Emirati family membersdigital dubai/x
Updated on
1 min read

ദുബൈ: യു എ ഇയിലെ ആദ്യത്തെ വെർച്വൽ കുടുംബാംഗത്തിന്റെ പേര് കണ്ടെത്തി. 14000 ആളുകളാണ് പേര് കണ്ടെത്താനായുള്ള മത്സരത്തിൽ വോട്ട് ചെയ്തത്. ഒടുവിൽ ദുബൈ,മിറ എന്നീ പേരുകൾ മറികടന്ന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ലത്തീഫ വിജയി ആയി. അങ്ങനെ യു എ ഇയിലെ ആദ്യത്തെ വെർച്വൽ കുടുംബാംഗമായി ലത്തീഫ മാറി.

 first AI child
സിനിമയെ വെല്ലുന്ന രംഗം; തീ പിടിച്ച വാഹനം പെട്രോൾ പമ്പിൽ നിന്ന് സാഹസികമായി പുറത്തെത്തിച്ചു സൗദി യുവാവ് (വിഡിയോ)
virtual Emirati family
UAE introduces its first AI child, Latifa, along with her virtual Emirati family membersdubai digital

ലത്തീഫയുടെ ഈ എ ഐ കുടുംബത്തിൽ മൂന്ന് പേർ കൂടിയുണ്ട്. അച്ഛന്റെ പേര് മുഹമ്മദ്, അമ്മയുടെ പേര് സലാമ, റഷീദ് എന്നാണ് സഹോദരന്റെ പേര്. യു എ ഇയിൽ ആദ്യമായിട്ടാണ് ഒരു വെർച്വൽ എമിറാത്തി കുടുംബാംഗത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുട്ടികളെയും കുടുംബങ്ങളേയും ആകർഷിക്കുന്ന തരത്തിലുള്ള പരമ്പരാഗത എമിറാത്തി വസ്ത്രം ധരിച്ചാണ് ലത്തീഫയും കുടുംബവും രംഗത്ത് എത്തിയത്.

 first AI child
218 കോടി രൂപയുടെ വജ്രം തട്ടിയെടുത്തു; മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി ദുബൈ പൊലീസ്(വിഡിയോ)

ദുബൈയുടെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന 'ഡിജിറ്റൽ അംബാസഡർ'മാരായി ഈ വെർച്വൽ കുടുംബം മാറുമെന്ന് അധികൃതർ വ്യക്തമാക്കി.

ഡിജിറ്റൽ ദുബൈയുടെ വിവിധ സംരംഭങ്ങൾ പ്രചരിപ്പിക്കാനും ജനങ്ങളെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഡിജിറ്റൽ പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ലതീഫയും കുടുംബവും ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടും.

Summary

Gulf news: UAE introduces its first AI child, Latifa, along with her virtual Emirati family members.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com