യു എ ഇയിൽ കനത്ത മഴ വരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
ദുബൈ: രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയും,കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 20 വരെ ഇതേ കാലാവസ്ഥ തുടരുമെന്നും വിവിധ എമിറേറ്റുകളിൽ താപനിലയിൽ മാറ്റങ്ങൾ വരും. ശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവർ ശ്രദ്ധ പുലർത്തണം. വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളും നദി തീരങ്ങളും ഒഴിവാക്കി വേണം വാഹനമോടിക്കാൻ. പ്രതികൂല കാലാവസ്ഥയാണെങ്കിൽ വാഹനത്തിന്റെ വേഗം കുറയ്ക്കുകയും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
അടുത്ത ഒരാഴ്ച ബീച്ചുകളിൽ പോകുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതരുടെ നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
Gulf news: UAE Issues Weather Alert for Rain and Strong Winds.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

