ലൈംഗികാതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കി യുഎഇ

പ്രായപൂർത്തിയാകാത്തവരുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനും യുഎഇയിൽ കർശന ശിക്ഷകൾ ഏർപ്പെടുത്തി.
UAE
UAE tightens law on sexual assaultപ്രതീകാത്മക ചിത്രം
Updated on
1 min read

ലൈംഗികാതിക്രമമോ പ്രായപൂർത്തിയാകാത്തവരുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമോ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് യുഎഇയിൽ കർശനമായ ശിക്ഷകൾ നടപ്പിലാക്കും.

ഇത് ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ ചില വ്യവസ്ഥകളിൽ യുഎഇ സർക്കാർ വെള്ളിയാഴ്ച ഭേദഗതികൾ പ്രഖ്യാപിച്ചു.

UAE
അവധിയോടെ പുതുവർഷത്തുടക്കം, ജനുവരി ഒന്നിന് പൊതു, സ്വകാര്യ മേഖലകൾക്ക് ശമ്പളത്തോടു കൂടിയ അവധി; പ്രഖ്യാപനവുമായി യുഎഇ

18 വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിലും,18 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയുമായുമായോ അല്ലെങ്കിൽ സ്വവർഗ ലൈംഗിക ബന്ധത്തിലോ ഏർപ്പെട്ടാൽ ശിക്ഷ ലഭിക്കും. പ്രായപൂർത്തിയാകാത്തവരുടെ മേൽ സമ്മതം ആരോപിച്ചാൽ പോലും കുറ്റകൃത്യം നിലനിൽക്കും.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് പത്ത് വർഷത്തിൽ കുറയാത്ത തടവും ഒരു ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴയും ആയിരിക്കും ശിക്ഷ എന്ന് നിയമഭേഗതിയിൽ വ്യവസ്ഥ ചെയ്യുന്നു.

UAE
മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം ഒരുക്കി ദുബൈ

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷയുടെ അവസാന ആറ് മാസത്തിനുള്ളിൽ കുറ്റവാളിയെ മെഡിക്കൽ, മാനസിക, സാമൂഹിക പരിശോധനകൾക്ക് വിധേയമാക്കാൻ മറ്റൊരു പ്രധാന ഭേദഗതിയിൽ അധികാരികളെ അനുവദിക്കുന്നു.

കുറ്റവാളിയുടെ ചരിത്രം, പെരുമാറ്റം, പ്രത്യേക പരിശോധനകൾ, അംഗീകൃത പ്രൊഫഷണൽ റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനമാക്കി ക്രിമിനൽ അപകടസാധ്യതയെക്കുറിച്ച് സമഗ്രമായ വിലയിരുത്തൽ സാധ്യമാക്കുന്നു.

Summary

Gulf News: The UAE Government announced on Friday amendments to certain provisions of the Crimes and Penalties Law, including enforcing stricter penalties for offences involving sexual assault

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com