ദുബൈ: ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷ കൂടുതൽ കർശനമാക്കി യു എ ഇ. കുറിപ്പടിയില്ലാതെ നാർക്കോട്ടിക് ഘടകങ്ങൾ അടങ്ങിയ മരുന്നുകൾ വിതരണം ചെയ്യുന്ന ഫാർമസികൾക്കും ലൈസൻസില്ലാതെ ഈ മരുന്നുകൾ നിർദ്ദേശിക്കുന്ന ഡോക്ടർമാർക്കും കടുത്ത ശിക്ഷയാകും ഇനി മുതൽ ലഭിക്കുക. ഈ കുറ്റങ്ങൾക്ക് അഞ്ച് വർഷത്തിൽ കുറയാത്ത തടവും 50,000 ദിർഹത്തിൽ കുറയാത്ത പിഴയും ലഭിക്കും.
ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും. പ്രതി യു എ ഇയിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ അംഗമാണെങ്കിലോ ഇയാളെ നാടുകടത്തുന്നതിലൂടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെങ്കിൽ നാടുകടത്തലിൽ നിന്ന് ഒഴിവാക്കും.
ലഹരി മരുന്നുകളുടെ ദുരുപയോഗം തടയാനും മെഡിക്കൽ ഉൽപ്പന്നങ്ങളുടെ നിയന്ത്രണത്തിനും ശക്തമായ നടപടിയെടുക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. ഫെഡറൽ ഹെൽത്ത് അതോറിറ്റികളുടെയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൂടുതൽ ലഹരിവിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കും.
അതെ സമയം ശാസ്ത്രീയവും വൈദ്യപരവുമായ ആവശ്യങ്ങൾക്കായി മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നതിന് ലാബുകൾക്കും ആരോഗ്യ സ്ഥാപങ്ങൾക്കും ലൈസൻസ് നൽകുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates