ദുബൈ: കമ്പനികൾ തൊഴിലാളുകളുടെ അവകാശങ്ങൾ ലംഘിക്കുന്നത് തടയാൻ യു എ ഇ സർക്കാർ അവതരിപ്പിച്ച പദ്ധതിയിലൂടെ ലഭിച്ചത് ആയിരക്കണക്കിന് പരാതികൾ. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും കഴിഞ്ഞ 6 മാസത്തിനിടെ 7600 രഹസ്യ പരാതികൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. തൊഴിലുടമയോട് നേരിട്ട് പരാതി പറഞ്ഞാൽ ജോലി നഷ്ടമാകുമോ എന്ന ഭയം കാരണമാണ് പലരും മിണ്ടാതിരുന്നത്.
സർക്കാർ ഒരുക്കിയ പുതിയ സംവിധാനം പരാതികളും തർക്കങ്ങളും അധികൃതരെ അറിയിക്കാൻ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകർന്നെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 22 ഭാഷകളിൽ തൊഴിലാളികൾക്ക് നിയമോപദേശവും മറ്റു സേവനങ്ങളും സർക്കാർ നൽകുന്നുണ്ട്. തൊഴിൽ തർക്കപരിഹാരത്തിന് 330 സെന്ററുകൾ രാജ്യത്തിന്റെ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
വെബ്സൈറ്റിലൂടെയോ,മൊബൈൽ ആപ്പിലൂടെയോ നൽകുന്ന പരാതികൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ കേസ് ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറും. അവർ നിങ്ങളുടെ പേര് പരാമർശിക്കാതെ തൊഴിലുടമയെ സന്ദർശിച്ച പ്രശ്നം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. പരാതി പരിഹരിച്ചാൽ എസ് എം എസ് വഴി അറിയിപ്പ് ലഭിക്കും. ഇതിനായി സാധാരണ 14 ദിവസം വേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണെമെന്ന് തൊഴിൽ മന്ത്രാലയം അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates