അബുദാബി: വിവിധ സൈനീക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഫീൽഡ് എക്സർസൈസ് നടത്താൻ ഒരുങ്ങി യു എ ഇ. നവംബർ 11 മുതൽ 13 വരെ ദിവസങ്ങളിൽ ആകും ഫീൽഡ് എക്സർസൈസ് നടത്തുക.
മൂന്നു ദിവസത്തെ പരിശീലനപരിപാടിയിൽ സൈനിക വിഭാഗങ്ങൾ, പൊലീസ് വാഹനങ്ങൾ, വിമാനങ്ങൾ തുടങ്ങിയവ പങ്കെടുക്കും. ദേശീയ സുരക്ഷാ സംവിധാനങ്ങളുടെ തയ്യാറെടുപ്പും ഏകോപനവും ശക്തിപ്പെടുത്താനാണ് പരിശീലനം സംഘടിപ്പിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പരിശീലനവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ വിഡിയോകളോ ചിത്രങ്ങളോ പൊതു ജനങ്ങൾ പകർത്തുകയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്.
പരിശീലനം നടക്കുന്ന പ്രദേശങ്ങളിലേക്ക് പോകരുത് എന്നും സൈന്യത്തിന്റെ പ്രവത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ പൊലീസ്, സൈനിക വാഹനങ്ങൾ തുടങ്ങിയവയ്ക്ക് ജനങ്ങൾ വഴിയൊരുക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ദേശീയ സുരക്ഷയും പൊതുജനങ്ങളുടെ സംരക്ഷണവുമാണ് ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാ പൗരന്മാരുടെയും സഹകരണം ഇതിനു ആവശ്യമാണ് എന്നും അധികൃതർ വ്യക്തമാക്കി.
നവംബർ 11 മുതൽ 13 വരെയുള്ള ഈ മൂന്ന് ദിവസങ്ങളിൽ, അബുദാബി , ദുബൈ ഷാർജ, അജ്മാൻ, ഉം അൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ വ്യാപകമായ സുരക്ഷാ വിന്യാസങ്ങൾ ഉണ്ടാകും. അനാവശ്യ ആശങ്കകൾ ഒഴിവാക്കുന്നതിനായി ആണ് പൊതുജനങ്ങൾക്ക് മുൻകൂട്ടി ഈ വിവരം നൽകുന്നത് എന്നും മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates