ദുബൈ: വിസ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി പ്രത്യേക വാഹനമിറക്കി യു എ ഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി). ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈടെക്സ് മേളയിലാണ് 'ഐസിപി ഇൻസ്പെക്ഷൻ കാർ' അവതരിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക സംവിധാനം വാഹനത്തിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. അവയിലൂടെ നിയമലംഘകരെ കണ്ടെത്താൻ കഴിയുമെന്നാണ് അധികൃതരുടെ വാദം.
വാഹനത്തിന് ചുറ്റുമായി ആറ് ഹൈ-റെസല്യൂഷൻ ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ക്യാമറകൾ വഴി വിവിധ ദിശകളിലേക്ക് 10 മീറ്റർ വരെ ദൂരപരിധിയിൽ നിന്ന് വരെയുള്ള ദൃശ്യങ്ങൾ ശേഖരിക്കാൻ കഴിയും.
ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് എ ഐ സാങ്കേതിക വിദ്യ ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങൾ തത്സമയം നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്യും.
ഈ ക്യാമറകൾ വഴി ലഭിക്കുന്ന വ്യക്തികളുടെ മുഖചിത്രങ്ങൾ അതിവേഗം വിശകലനം ചെയ്യും. സർക്കാരിന്റെ ഡാറ്റാബേസിലുള്ള വിവരങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവുമായി മുൻപ് ബന്ധിപ്പിച്ചിട്ടുള്ളത് കൊണ്ട് തന്നെ അതിവേഗം ഈ വ്യക്തിയെ തിരിച്ചറിയാൻ സാധിക്കും.
ഈ വ്യക്തി പിടികിട്ടാ പുള്ളിയാണോ,അല്ലെങ്കിൽ വിസാ നിയമങ്ങൾ ലംഘിച്ചിട്ടുള്ള ആളാണോ എന്നൊക്കെ നിമിഷ നേരം കൊണ്ട് കണ്ടെത്താൻ സാധിക്കും. വാഹനം ഉടൻ നിരത്തുകളിൽ ഇറക്കുമെന്നാണ് അധികൃതർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates