ആർക്കാകും ആദ്യം ലഭിക്കുക? ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ നെട്ടോട്ടം

500 ദിർഹം നൽകിയാൽ ബുക്കിങ് ലഭിക്കും. ദെയ്റ, ഷാർജ എന്നിവിടങ്ങളിലെ ഷോപ്പുകളിൽ ആണ് കൂടുതൽ ഉപഭോക്താക്കളും ഐ ഫോൺ 17-നായി ബുക്കിങ് നടത്തിയിരിക്കുന്നത്. യു എ ഇ സ്വദേശികൾ മാത്രമല്ല ഇന്ത്യക്കാരും മുൻകൂട്ടി പണം നൽകി ഫോൺ ബുക്ക് ചെയ്യുന്നുണ്ടെന്ന് കടയുടമകൾ പറയുന്നു.
iPhone 17
UAE residents rush to get their hands on the iPhone 17 firstspecial arrangement
Updated on
1 min read

ദുബൈ: ഐ ഫോൺ 17 ആദ്യം സ്വന്തമാക്കാനുള്ള മത്സരമാണ് ഇപ്പോൾ യു എ ഇയിൽ നടക്കുന്നത്. അടുത്ത മാസം ആദ്യ ആഴ്ച തന്നെ ഫോൺ മാർക്കറ്റിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഫോൺ ഇറങ്ങുമ്പോൾ തന്നെ സ്വന്തമാക്കാൻ മുൻകൂട്ടി പണം നൽകിയും ആളുകൾ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.

iPhone 17
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമം,സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ; എന്തൊക്കെയാണ് മാറ്റങ്ങളെന്ന് അറിയാം

500 ദിർഹം നൽകിയാൽ ബുക്കിങ് ലഭിക്കും. ദെയ്റ, ഷാർജ എന്നിവിടങ്ങളിലെ ഷോപ്പുകളിൽ ആണ് കൂടുതൽ ഉപഭോക്താക്കളും ഐ ഫോൺ 17-നായി ബുക്കിങ് നടത്തിയിരിക്കുന്നത്. യു എ ഇ സ്വദേശികൾ മാത്രമല്ല ഇന്ത്യക്കാരും മുൻകൂട്ടി പണം നൽകി ഫോൺ ബുക്ക് ചെയ്യുന്നുണ്ടെന്ന് കടയുടമകൾ പറയുന്നു. വിപണിയിൽ ഫോൺ ഇറങ്ങുമ്പോൾ തന്നെ അത് സ്വന്തമാക്കാനും സോഷ്യൽ മീഡിയയിൽ ആ വിവരം പങ്ക് വെയ്ക്കാനുമാണ് ആളുകൾ മുൻകൂട്ടി ഫോണുകൾ ബുക്ക് ചെയ്യുന്നത്.

iPhone 17
ആ കറുത്ത ബു​ഗാത്തി കാറും രക്ഷിച്ചില്ല, ആരാണ് യു എ ഇയിലെ എറ്റവും വലിയ കള്ളപ്പണക്കേസിൽ ശിക്ഷിക്കപ്പെട്ട ബൽവീന്ദർ സാഹ്നി?

ഐ ഫോൺ 17 ന് എന്തൊക്കെ സവിശേഷതകളാണ് ഉള്ളതെന്ന് അറിയാനുള്ള ആകാംഷയും പലർക്കുമുണ്ട്. പുതിയ മോഡലിന്റെ രൂപം, ക്യാമറയിലെ മാറ്റങ്ങൾ, ബോഡി, സ്റ്റെയിൽ എങ്ങനെ ആയിരിക്കുമെന്നുള്ള ചോദ്യങ്ങളും ഷോപ് ഉടമകൾ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു മറുപടി പറയാൻ അവർക്കും കഴിഞ്ഞിട്ടില്ല. അടുത്ത മാസം 9 തീയതി ഫോൺ മാർക്കറ്റിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

Summary

Gulf news: UAE residents rush to get their hands on the iPhone 17 first.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com