യുഎഇയില്‍ നാളെ മുതല്‍ പൊടിനിറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്

uae
uae
Updated on
1 min read

അബുദാബി: യുഎഇയിലുടനീളം ശനിയാഴ്ച തെളിഞ്ഞ കാലാവസ്ഥയും താപനിലയില്‍ നേരിയ വര്‍ധനവിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. കിഴക്കന്‍ മേഖലകളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. തീരദേശങ്ങളിലും ദ്വീപുകളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉള്‍പ്രദേശങ്ങളില്‍ ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. മലയോര മേഖലകളില്‍ 26 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില.

തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. ഒമാന്‍ കടലിലും അറബിക്കടലിലും കടല്‍ ശാന്തമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഞായറാഴ്ചയോടെ കാലാവസ്ഥയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയാനും ആകാശം മേഘാവൃതമാകാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ താപനിലയില്‍ നേരിയ കുറവുണ്ടായേക്കും.

uae
ലാസ് വെഗാസിലെ ആഗോള വിസ്മയം; 'സ്ഫിയര്‍' ഇനി അബുദാബിയിലും, അറിയേണ്ടതെല്ലാം

അതേസമയം വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളെ പൊടി നിറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കാലാവസ്ഥാ പ്രവചനത്തില്‍ പറയുന്നു. നാളെ ശക്തമാകുന്ന കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വരെ വീശിയടിച്ചേക്കാം. ഇത് മണല്‍ക്കാറ്റിനും പൊടിപടലങ്ങള്‍ ഉയരുന്നതിനും കാരണമാകും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. തിങ്കളാഴ്ചയും രാജ്യത്ത് പൊടിപിടിച്ച കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്. താപനിലയില്‍ വീണ്ടും കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ കാലാവസ്ഥയില്‍ നേരിയ പുരോഗതി ഉണ്ടാകുമെന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തുടര്‍ന്ന് ബുധനാഴ്ചയോടെ വീണ്ടും ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Summary

UAE temperatures to hit 44°C before dusty weather moves in

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com