

ദുബൈ: റസിഡൻഷ്യൽ വിസ റദ്ദാക്കിയാലോ അല്ലെങ്കിൽ കാലഹരണപ്പെട്ടാലോ, പുതിയ ജോലി അന്വേഷിക്കുമ്പോൾ എത്ര കാലം യുഎഇയിൽ തുടരാനാകുമെന്ന് നിങ്ങൾക്ക് ഉറപ്പില്ലായിരിക്കാം. പ്രവാസികൾക്ക് അവരുടെ വിസ വിഭാഗത്തെ ആശ്രയിച്ച് 30 ദിവസം മുതൽ ആറ് മാസം വരെ സമയക്രമമുള്ള ഗ്രേസ് പിരീഡുകൾ യുഎഇ അനുവദിച്ചിട്ടുണ്ട്.
ഇതറിയാൻ ഇപ്പോൾ ഓൺലൈൻ വഴി സാധ്യമാണ്. ഇതേക്കുറിച്ച് യുഎഇ അറിയിച്ചുള്ള കാര്യങ്ങൾ ഇങ്ങനെയാണ്.
നിങ്ങളുടെ സമയക്രമത്തെക്കുറിച്ച് ഉറപ്പില്ലെങ്കിൽ, ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ സ്മാർട്ട് സർവീസസ് പോർട്ടൽ വഴി മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ ഗ്രേസ് പിരീഡ് ഓൺലൈനായി പരിശോധിച്ച് ഉറപ്പിക്കാനാവും. അതിനു ചെയ്യേണ്ട കാര്യങ്ങൾ ഇത്രമാത്രമാണ്.
1. ഐസിപി സ്മാർട്ട് സർവീസസ് വെബ്‌സൈറ്റ് സന്ദർശിക്കുക - smartservices.icp.gov.ae
2. മെനു ടാബിൽ ‘പൊതു സേവനങ്ങൾ’ (Public Services)എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘ഫയൽ വാലിഡിറ്റി’ (File Validity) എന്നതിൽ ക്ലിക്ക് ചെയ്യുക.
3. അടുത്തതായി, 'ഫയൽ നമ്പർ ഉപയോഗിച്ച് സെർച്ച്' അല്ലെങ്കിൽ 'പാസ്‌പോർട്ട് വിവരങ്ങൾ' എന്ന ഓപ്ഷനുകളിൽ ഒന്ന് സെലക്ട് ചെയ്യുക. അതിൽ 'റസിഡൻസി' എന്നത് സെലക്ട് ചെയ്യുക.
4. നിങ്ങൾ പാസ്‌പോർട്ട് ഓപ്ഷൻ ആണ് സെലക്ട് ചെയ്തതെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ട് നമ്പർ കാലഹരണപ്പെടുന്ന തീയതിയും നാഷണാലിറ്റിയും നൽകുക. നിങ്ങൾ ഫയൽ നമ്പർ ആണ് സെർച്ചിനായി സെലക്ട് ചെയ്തതെങ്കിൽ
• എമിറേറ്റ്സ് ഐഡി നമ്പർ
• എമിറേറ്റ്സ് യൂണിഫൈഡ് നമ്പർ (യുഐഡി നമ്പർ)
• ഫയൽ നമ്പർ
5. അടുത്തതായി, നിങ്ങളുടെ ജനനത്തീയതിയും നാഷണാലിറ്റിയും നൽകുക.
6. ‘അതിന് കാപ്‌ച രേഖപ്പെടുത്തിയ ശേഷം ‘സെർച്ച്’ ബട്ടൺ ക്ലിക്കുചെയ്യുക.
അപ്പോൾ നിങ്ങൾക്ക് യുഎഇയിൽ താമസിക്കാൻ അനുവദനീയമായ ദിവസങ്ങൾ കാണാൻ കഴിയും.
നിങ്ങളുടെ യുഎഇ റസിഡൻസ് വിസ റദ്ദാക്കൽ ഫോം ലഭിച്ചുകഴിഞ്ഞാൽ, ഫോമിന്റെ അടിയിൽ നിങ്ങൾ രാജ്യം വിടേണ്ടതോ നിങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് മാറ്റേണ്ടതോ ആയ കൃത്യമായ തീയതി കാണാൻ കഴിയും. ഗ്രേസ് കാലയളവിൽ, നിങ്ങൾക്ക് യുഎഇ വിടുകയോ പുതിയ റസിഡൻസ് വിസയ്ക്ക് അപേക്ഷിക്കുകയോ ചെയ്യാം.
റസിഡൻസി വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷം ആറ് മാസത്തേക്ക് താമസിക്കാൻ അനുവാദമുള്ള അഞ്ച് വിസ വിഭാഗങ്ങളുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (യുഎഇ ഐസിപി) വിശദീകരിച്ചു:
1. ഗോൾഡൻ റസിഡൻസി ഉടമകളും അവരുടെ കുടുംബാംഗങ്ങളും,
2. ഗ്രീൻ റസിഡൻസി ഉടമകളും അവരുടെ കുടുംബാംഗങ്ങളും,
3. രാജ്യത്ത് താമസിക്കുന്ന ഒരു പ്രവാസിയുടെ വിധവ അല്ലെങ്കിൽ വിവാഹമോചിത,
4. പഠനം പൂർത്തിയാക്കിയ ശേഷം , രാജ്യത്തെ സർവകലാശാലകളും കോളേജുകളും സ്പോൺസർ ചെയ്ത് പഠിക്കുന്ന വിദ്യാർത്ഥികൾ
5. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ വർഗ്ഗീകരണം അനുസരിച്ച് ഒന്നും രണ്ടും തലങ്ങളിൽ വൈദഗ്ധ്യമുള്ള തൊഴിലുകളുള്ള രാജ്യത്തെ താമസക്കാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates