ശനിയാഴ്ചവരെ ശക്തമായ മഴ തുടരും; റാസല്‍ഖൈമയില്‍ രേഖപ്പെടുത്തിയത് 77.5 മില്ലിലിറ്റര്‍; യുഎഇയെ വിറപ്പിച്ച് പേമാരിയും കാറ്റും

ഏപ്രില്‍ 1 വരെ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
UAE weather alert: Heavy rain hits NCM warns of storms
യുഎഇയില്‍ പെയ്ത ശക്തമായ മഴയില്‍ ഉണ്ടായ വെള്ളക്കെട്ട്‌
Updated on
1 min read

അബുദാബി: യുഎഇയില്‍ തുടരുന്ന ശക്തമായ മഴയില്‍ റസല്‍ ഖൈമയിലെ ഷൗക്കയില്‍ 77.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 1 വരെ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ന്ന മഴയെ തുടര്‍ന്ന് റോഡുകളില്‍ വന്‍ വെള്ളക്കെട്ടായി, മരങ്ങള്‍ കടപുഴകി, ചില ഹോട്ടലുകളുടെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ പറന്നു. പരസ്യ ബോര്‍ഡുകള്‍ തകര്‍ന്നുവീണു. നൂറു കണക്കിനു വാഹനങ്ങള്‍ വെള്ളം കയറി തകരാറിലായി. 2024ലെ പ്രളയത്തോളമില്ലായിരുന്നെങ്കിലും കനത്ത വെള്ളക്കെട്ട് ഉണ്ടായി. ദുബൈ - ഷാര്‍ജ റോഡ് വെള്ളത്തില്‍ മുങ്ങി.

ഷാര്‍ജ പൂര്‍ണമായും ഒറ്റപ്പെട്ടു. അപ്പാര്‍ട്ടുമെന്റുകളുടെ താഴത്തെ നില വെള്ളത്തിലായി. വിമാനസര്‍വീസുകളെയും മഴ കാര്യമായി ബാധിച്ചു. യുദ്ധത്തെ തുടര്‍ന്ന് നിയന്ത്രണമുള്ളതിനാല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഒമാനില്‍ മഴമരണം പത്തായി. ഇതില്‍ 4 പേര്‍ മലയാളികളാണ്.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രികര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വേഗത കുറയ്ക്കണമെന്നും പൊലീസ് അറിയിച്ചു.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ പൊടിപടലങ്ങള്‍ കാഴ്ചപരിധി കുറച്ചേക്കാം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഈ കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ദുബായിലും ഷാര്‍ജയിലും പരമാവധി താപനില 25 ഡിഗ്രി സെല്‍ഷ്യസായിരിക്കും.

UAE weather alert: Heavy rain hits NCM warns of storms
ദുബൈ ലോകകപ്പി​ന്റെ മുപ്പതാം വാർഷികം, വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അപൂർവ്വ സമ്മാനം, പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിച്ച് സ്വീകരണം
Summary

UAE weather alert: Heavy rain hits NCM warns of storms, rough seas until April 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com