ദുബൈ ലോകകപ്പി​ന്റെ മുപ്പതാം വാർഷികം, വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അപൂർവ്വ സമ്മാനം, പാസ്പോർട്ടിൽ പ്രത്യേക മുദ്ര പതിപ്പിച്ച് സ്വീകരണം

പാസ്പോർട്ടിൽ ദുബൈ വേൾഡ് കപ്പ് 2026- ​ന്റെ ലോഗോ പതിപ്പിച്ചാണ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നത്.
Dubai World Cup 30th anniversary passport stamp at airport for arriving passengers in UAE
Passengers arriving in Dubai receive a special passport stamp to mark the 30th Dubai World Cup celebration.GDRFA
Updated on
1 min read

ദുബൈ: ലോക പ്രശസ്തമായ ദുബൈ കുതിരപ്പന്തയ ലോകകപ്പ് മത്സരത്തിന്റെ മുപ്പതാം വാർഷികത്തിന് രാജ്യത്ത് എത്തിച്ചേരുന്നവർക്ക് പ്രത്യേക സമ്മാനം. ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്മാരക സ്റ്റാമ്പ് പതിപ്പിച്ചാണ് ആഘോഷം.

പാസ്പോർട്ടിൽ ദുബൈ വേൾഡ് കപ്പ് 2026- ​ന്റെ ലോഗോ പതിപ്പിച്ചാണ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ആണ് ഇതിന് നേതൃത്വം നൽകുന്നത്.

Dubai World Cup 30th anniversary passport stamp at airport for arriving passengers in UAE
കുതിച്ചുയർന്ന് യുഎഇ സെൻട്രൽ ബാങ്കി​ന്റെ സ്വർണശേഖരം, ഒരു വർഷത്തിനുള്ളിൽ 75 ശതമാനം വർദ്ധനവ്

മാർച്ച് 28 മുതലാണ് ലോക കുതിരയോട്ട മത്സരത്തി​ന്റെ മുപ്പതാം പതിപ്പ് ആരംഭിക്കുന്നത്. മെയ്ദാൻ റേസ്‌കോഴ്‌സിലാണ് ഈ മത്സരം അരങ്ങേറുന്നത്. ഇവിടെ എത്തുന്നവർക്ക് എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന ഒന്നായി മാറുന്നതാണ് ഈ മുപ്പതാം വാർഷിക സ്റ്റാമ്പ്.

വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ സംവിധാനങ്ങൾ വേഗത്തിലാക്കാൻ പ്രത്യേക പാസ്‌പോർട്ട് കൺട്രോൾ സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്.

ദുബൈ വേൾഡ് കപ്പ് എന്നറിയപ്പെടുന്ന ഈ മത്സരത്തി​ന്റെ മുപ്പതാം പതിപ്പ് നാഴികക്കല്ലാണെന്നും വിമാനത്താവളത്തിലെ ഹൃദ്യമായ സ്വീകരണം യാത്രക്കാർക്ക് കൂടുതൽ സന്തോഷകരമാകുമെന്നും റേസിങ് ക്ലബ് സിഇഒ അലി അബ്ദുൽ റഹ്മാൻ അൽ അലി അഭിപ്രായപ്പെട്ടു.

Dubai World Cup 30th anniversary passport stamp at airport for arriving passengers in UAE
വാഹനങ്ങളിലെ നിയമവിരുദ്ധമായ മോഡിഫിക്കേഷൻ, ശബ്ദമലിനീകരണം : ആയിരം ദിർഹം പിഴയും ബ്ലാക്ക് പോയിന്റുകളും ഉൾപ്പടെ കടുത്ത ശിക്ഷ, മുന്നറിയിപ്പുമായി യുഎഇ

ലോകത്തെങ്ങുമുള്ള സന്ദർശകർക്ക് യുഎഇയുടെ തനതായ ആതിഥ്യമര്യാദയും സ്നേഹവും പകരുകയാണ് ഈ സ്റ്റാമ്പിലൂടെയും വിമാനത്താവളത്തിലെ വേഗത്തിലൂടെയുള്ള നടപടിക്രമങ്ങളിലൂടെയും ലക്ഷ്യമിടുന്നതെന്ന് ജിഡിആർഎഫ്എയുടെ എയർപോർട്ട് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖിതി അഭിപ്രായപ്പെട്ടു.

Summary

Gulf News: Dubai World Cup marks its 30th anniversary with a unique welcome for travellers. Passengers arriving at the airport receive a special commemorative passport stamp

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dubai Metro Gold Line 42 km expansion project worth AED 3.4 billion announced in UAE
Dubai Police e-scooter rules registration number plate mandatory parents responsible misuse children
Dubai Police alert on scammers posing as bank officials using fake calls and SMS to collect personal and financial information
Parkin Dubai slots for shops cashback parking scheme UAE shopping parking offer
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com