മാറിക്കോ.. ബ്രേക്കില്ലാ..; ബ്രേക്ക് കേടായി തെന്നിമാറിയത് ബസും കാറുമല്ല, വിമാനം

കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് ഇന്തോനേഷ്യന്‍ വിമാനം ബ്രേക്ക് കേടായി തെന്നിമാറിയത്. 
മാറിക്കോ.. ബ്രേക്കില്ലാ..; ബ്രേക്ക് കേടായി തെന്നിമാറിയത് ബസും കാറുമല്ല, വിമാനം
Updated on
1 min read

ജക്കാര്‍ത്തെ: ലാന്‍ഡിങ്ങിനിടെയായിരുന്നു ബ്രേക്ക് കേടായ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. 146 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് ഇന്തോനേഷ്യന്‍ വിമാനം ബ്രേക്ക് കേടായി തെന്നിമാറിയത്. 

ആഭ്യന്തര സര്‍വീസ് നടത്തുന്ന ശ്രിവിജയാ എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നു ഗതാഗത മന്ത്രാലയ വക്താവ് ജെ അദ്രാവിദ ബരാത പറഞ്ഞു. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിടേണ്ടി വന്നു. രാജ്യത്തെ വ്യോമഗതാഗതം മണിക്കൂറുകളോളം താറുമാറായി. അപകടത്തില്‍പ്പെട്ട വിമാനം സ്ഥലത്തുനിന്നു മാറ്റിയശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com