

റിയാദ്: സൗദിയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എറണാകുളം കൂത്താട്ടുകുളം കോലത്തേന്‍ കെവി മത്തായിയുടെ മകള്‍ ജിന്‍സി(26)യാണ് മരിച്ചത്.
അല്‍ഖസീം പ്രവിശ്യയിലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന ജിന്‍സി പിന്നീട് കുളിമുറിയില്‍ കയറി. ഒരുപാട് സമയം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് തട്ടിവിളിച്ചു, എന്നിട്ടും അനക്കമില്ലാതായപ്പോള്‍ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ ജിന്‍സി മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates