കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി കൊല്ലപ്പെട്ടു

കന്നുകാലികളെ മേയ്ക്കാൻ പോയപ്പേഴാണത്രെ കടുവയുടെ ആക്രമണം.
കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി കൊല്ലപ്പെട്ടു
Updated on: 
1 min read

ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതി കൊല്ലപ്പെട്ടു. മുതുമല കടുവ സങ്കേതം ശിങ്കാര റേഞ്ചിലെ കല്ലല കുറുമ്പർപാടിയിലെ മാധന്റെ ഭാര്യ ഗൗരി ആണ് കൊല്ലപ്പെട്ടത്. 50 വയസായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കന്നുകാലികളെ മേയ്ക്കാൻ പോയപ്പേഴാണത്രെ കടുവയുടെ ആക്രമണം.

വനപാലകരും മസിനഗുഡി പൊലീസും നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗൂഡല്ലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com