കശ്മീര്‍: ജെഎന്‍യുവില്‍ എബിവിപി-എഐഎസ്എ സംഘര്‍ഷം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി-എഐഎസ്എ സംഘര്‍ഷം.
കശ്മീര്‍: ജെഎന്‍യുവില്‍ എബിവിപി-എഐഎസ്എ സംഘര്‍ഷം
Updated on: 
1 min read

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി-എഐഎസ്എ സംഘര്‍ഷം. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനെ കുറിച്ച് സംഘടിപ്പിച്ച സെമിനാറിനിടെയാണ് സംഘര്‍ഷമുണ്ടായത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇത്.

കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യങ്ങളുമായി ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത് എബിവിപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചിന് എതിരെ ജെഎന്‍യുവില്‍ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരികയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com