കേജ്രിവാളിന് നേരെ മുളകുപൊടി ആക്രമണം; ഒരാൾ അറസ്റ്റിൽ  

സെക്രട്ടേറിയേറ്റ് ചേംബറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കേജ്രിവാളിന്റെ മുഖത്തിനു നേർക്ക് മുളകുപൊടി എറിയുകയായിരുന്നു
കേജ്രിവാളിന് നേരെ മുളകുപൊടി ആക്രമണം; ഒരാൾ അറസ്റ്റിൽ  
Updated on: 
1 min read

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നേരെ ആക്രമണം. സെക്രട്ടേറിയേറ്റ് ചേംബറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കേജ്രിവാളിന്റെ മുഖത്തിനു നേർക്ക് മുളകുപൊടി എറിയുകയായിരുന്നു. സംഭവത്തിൽ ഒരാ‌ളെ അറസ്റ്റ് ചെയ്തു.

ഡൽഹിയിലെ നരയ്ന ഏരിയയിൽ താമസിക്കുന്ന അനിൽശർമ്മ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ്  കേജ്രിവാളിന് നേരെ ആക്രമണമുണ്ടായത്. 

പോക്കറ്റില്‍ നിന്ന് ഒരു കത്ത് പുറത്തെടുത്തതിനൊപ്പം അനില്‍ മുളകുപൊടിയും കൈയ്യിലെടുക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാള്‍ മുളകുപൊടി മുഖ്യമന്ത്രിയുടെ മുഖത്തിന് നേരെ എറിഞ്ഞു. കണ്ണട ധരിച്ചിരുന്നതിനാല്‍ കണ്ണില്‍ മുളകുപൊടി വീണില്ല. എന്നാല്‍ മുളകുപൊടി കണ്ണില്‍ വീഴാതിരിക്കാന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണട പൊട്ടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com