കോവിഡ്; രാജ്യ തലസ്ഥാനത്ത് സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ട്; കേന്ദ്രം സമ്മതിക്കണമെന്ന് ഡൽഹി ആരോ​ഗ്യ മന്ത്രി

കോവിഡ്; രാജ്യ തലസ്ഥാനത്ത് സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ട്; കേന്ദ്രം സമ്മതിക്കണമെന്ന് ഡൽഹി ആരോ​ഗ്യ മന്ത്രി
കോവിഡ്; രാജ്യ തലസ്ഥാനത്ത് സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ട്; കേന്ദ്രം സമ്മതിക്കണമെന്ന് ഡൽഹി ആരോ​ഗ്യ മന്ത്രി
Updated on
1 min read

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുകയാണെന്ന് സംസ്ഥാന ആരോ​ഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ. രാജ്യ തലസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം സംഭവിച്ചതായും കേന്ദ്ര സർക്കാർ അത് സമ്മതിക്കണമെന്നും സത്യേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു.

സമൂഹ വ്യാപനമുണ്ടായിട്ടുണ്ട്. എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാരിനും ഐസിഎംആറിനും മാത്രമേ അംഗീകരിക്കാൻ ആകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഡൽഹിയിലും രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ഇത്രയധികം ആളുകൾ രോഗ ബാധിതരായി കൊണ്ടിരിക്കുമ്പോൾ, സമൂഹ വ്യാപനമുണ്ടെന്ന് സമ്മതിക്കണം. ഐസിഎംആറിനോ കേന്ദ്ര സർക്കാരിനോ മാത്രമേ ഇക്കാര്യത്തിൽ അഭിപ്രായം പറയാനാകൂ' - മന്ത്രി പറഞ്ഞു.

ഡൽഹിയിൽ വെള്ളിയാഴ്ച വരെ 2.38 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4907 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com