ഗുജറാത്തിലെ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപിടിത്തം;  17 കുട്ടികള്‍ മരിച്ചു

തക്ഷശില കോംപ്ലക്‌സ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത് - മരണ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്
ഗുജറാത്തിലെ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപിടിത്തം;  17 കുട്ടികള്‍ മരിച്ചു
Updated on: 
1 min read

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ട്യൂഷന്‍ സെന്ററില്‍ വന്‍ തീപ്പിടിത്തം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 15 പേരോളം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപെടാനായി കുട്ടികള്‍ മൂന്നാം നിലയില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


തക്ഷശില കോംപ്ലക്‌സ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. 19 ഓളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി തീപിടുത്തത്തില്‍ അനുശേചനം രേഖപ്പെടുത്തി. ഗുജറാത്ത് സര്‍ക്കാരിനോട് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാനും മോദി നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com