തെരഞ്ഞെടുപ്പ് തലേദിവസം പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിംഗിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപി പ്രകടനപത്രിക പുറത്തിറക്കി
തെരഞ്ഞെടുപ്പ് തലേദിവസം പ്രകടനപത്രിക പുറത്തിറക്കി ബിജെപി
Updated on: 
1 min read

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിംഗിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപി പ്രകടനപത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണു പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപി പ്രകടനപത്രിക പുറത്തിറക്കാത്തതിനെതിരെ കോണ്‍ഗ്രസും പട്ടേല്‍ വിഭാഗവും രംഗത്തെത്തിയിരുന്നു. 

തെരഞ്ഞെടുപ്പിന് വേണ്ടി ലൈംഗിക സിഡികള്‍ നിര്‍മ്മിക്കുന്ന തിരക്കിലായതിനാല്‍ ബിജെപി തെരഞ്ഞെടുപ്പ് പത്രികയുണ്ടാക്കാന്‍ മറന്നുപോയെന്നായിരുന്നു ഹാര്‍ദിക്കിന്റെ പരിഹാസം. രാഹുല്‍ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രകടനപത്രിക പുറത്തിറക്കാതെ ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണ് ബിജെപിയെന്നായരുന്നു രാഹുലിന്റെ വിമര്‍ശനം. ഗുജറാത്തിന് വേണ്ടി ദര്‍ശനങ്ങളോ ആശയങ്ങളോ ഇല്ലാത്തതാണ് പ്രകടനപത്രിക ഇറക്കാത്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

പ്രകടനപത്രികയ്ക്കു പകരം ദര്‍ശനരേഖയാണു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയിരുന്നത്. എന്നാലിതു വിവാദമാകുകയും ഹാര്‍ദിക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നതിനും പിന്നാലെയാണ് ബിജെപി പ്രകടനപത്രിക പുറത്തിറക്കിയത്. പ്രകടനപത്രികയില്ലാതെയാണ് ആദ്യഘട്ടത്തിന്റെ പ്രചാരണം സമാപിച്ചത്

ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ 14നു രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും. 18നാണ് ഫലപ്രഖ്യാപനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com