തെലുങ്ക് ടിവി താരങ്ങൾ വാഹനാപകടത്തിൽ മരിച്ചു

അ​ന​ന്ത​ഗി​രി​യി​ൽനിന്ന് സീ​രി​യ​ൽ ഷൂ​ട്ടിം​ഗി​നു ശേ​ഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്
തെലുങ്ക് ടിവി താരങ്ങൾ വാഹനാപകടത്തിൽ മരിച്ചു
Updated on: 
1 min read

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്ക് ടി​വി താ​ര​ങ്ങ​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഭാ​ർ​ഗ​വി (20), അ​നു​ഷ റെ​ഡ്ഡി (21) എ​ന്നി​വ​രാ​ണ് മരിച്ചത്.

തെ​ല​ങ്കാ​ന​യി​ലെ വി​ക​രാ​ബാ​ദി​ലാണ് സംഭവം. അ​ന​ന്ത​ഗി​രി​യി​ൽനിന്ന് സീ​രി​യ​ൽ ഷൂ​ട്ടിം​ഗി​നു ശേ​ഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാർ മരത്തിൽ ഇടിക്കുകയായിരുന്നു. എതിർദിശയിൽ വന്ന ട്രക്കുമായുളള കൂട്ടിയിടി ഒഴിവാക്കാൻ വാഹനം വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. 

ഭാർ​ഗവി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പൊലീസ് പറയുന്നു. അനുഷ റെഡ്ഡിക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.  കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ർ​ക്ക് ഗുരുതരമായി പ​രി​ക്കേ​റ്റു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com