പുതുച്ചേരി കൃഷി മന്ത്രിക്ക്‌ കോവിഡ്

പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കോവിഡ് സ്ഥിരീകരിച്ചു
പുതുച്ചേരി കൃഷി മന്ത്രിക്ക്‌ കോവിഡ്
Updated on: 
1 min read

പുതുച്ചേരി: പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജേറ്റ് മെഡിക്കല്‍ റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു. 

അതേസമയം കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടു. ഒന്‍പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞദിവസം കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന് രോഗം സ്ഥിരീകരിച്ചിരുന്നു. യഡിയൂരപ്പ ഉള്‍പ്പെടെ അഞ്ച് മന്ത്രിമാര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com