യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയെ പിന്തുണച്ച് റഷ്യ

പുതിയ സാമ്പത്തിക ശക്തികളും രാഷ്ട്രീയ ശക്തികളും ഉദയം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യ നിശ്ചയമായും അവയില്‍ ഒന്നാണ്
ലാവ്‌റോവ്/എഎന്‍ഐ
ലാവ്‌റോവ്/എഎന്‍ഐ
Updated on: 
1 min read

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അവകാശവാദത്തെ പിന്തുണച്ച് റഷ്യ. ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമാവണമെന്നാണ് റഷ്യയുടെ അഭിപ്രായമെന്ന് റഷ്യന്‍ വിദേശമന്ത്രി ലാവ്‌റോവ് പറഞ്ഞു. 

ലോകത്തിന്റെ ശക്തിക്രമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് റഷ്യയ്ക്കു ബോധ്യങ്ങളുണ്ടെന്ന് ലാവ്‌റോവ് പറഞ്ഞു. പുതിയ സാമ്പത്തിക ശക്തികളും രാഷ്ട്രീയ ശക്തികളും ഉദയം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യ നിശ്ചയമായും അവയില്‍ ഒന്നാണ്- റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരമാവണം എന്നാണ് റഷ്യയുടെ നിലപാടെന്ന അദ്ദേഹം വ്യക്തമാക്കി.

ഇത് ആദ്യമായാണ് ഇന്ത്യയുടെ അംഗത്വത്തിന് തുറന്ന പിന്തുണയുമായി റഷ്യ രംഗത്തുവരുന്നത്. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഏറെ നാളായി ശ്രമിച്ചുവരികയാണ് ഇന്ത്യ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com