റോയല്‍ വെഡ്ഡിംഗ് കാര്‍; റോള്‍സ് റൊയിസിനെ കല്ല്യാണവണ്ടിയാക്കി 

15 ലക്ഷം രൂപ ചിലവഴിച്ചാണ് റൊള്‍സ് റോയിസിനെ കല്ലാണവണ്ടിയാക്കി അവതരിപ്പിച്ചിരിക്കുന്നത്
റോയല്‍ വെഡ്ഡിംഗ് കാര്‍; റോള്‍സ് റൊയിസിനെ കല്ല്യാണവണ്ടിയാക്കി 
Updated on: 
1 min read

ഭോപാല്‍: വിവാഹദിനത്തില്‍ വധൂവരന്‍മാര്‍ക്ക് ഉപയോഗിക്കത്തക രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തി തന്റെ റോള്‍സ് റൊയിസ് കാറിനെ പുതിയ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശി ഹമീദ് ഖാന്‍. വെഡ്ഡിംഗ് പ്ലാനര്‍ ആയി പ്രവര്‍ത്തിക്കുന്ന ഹമീദ് 'റോയല്‍ വെഡ്ഡിംഗ് കാര്‍' എന്നാണ് തന്റെ വണ്ടിക്ക് നല്‍കിയിരിക്കുന്ന പേര്. 

ദൂബായില്‍ ഇതേപോലുള്ള വാഹനങ്ങള്‍ അവതരിപ്പിച്ചുകണ്ടപ്പോഴാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് ഇദ്ദേഹം എത്തിച്ചേര്‍ന്നത്. കാറിനെ പുതിയ രൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ 11മാസമാണ് വേണ്ടിവന്നത്. വിവാഹദിനത്തില്‍ മുന്‍കൂറായി ബുക്ക് ചെയ്ത് വാഹനം വാടകയ്‌ക്കെടുക്കത്തക രീതിയിലാണ് പ്രവര്‍ത്തിക്കുകയെന്ന് ഹമീദ് പറയുന്നു. എന്നാല്‍ വാടകതുക സംബന്ധിച്ച് താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യവര്‍ഗ്ഗ ആളുകള്‍ക്കും ഉപയോഗപ്രദമാക്കി മാറ്റുകയാണ് തന്റെ ഉദ്ദേശമെന്നും അത് മനസില്‍ വച്ചുകൊണ്ടായിരിക്കും വാടകതുക സംബന്ധിച്ച് തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

രാജകീയ പ്രൗഡിയോടെയുള്ള വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കികൊണ്ടാണ് ഇത് നിര്‍മിച്ചിട്ടുള്ളതെന്നും ഹമീദ് പറഞ്ഞു. 15 ലക്ഷം രൂപ ചിലവഴിച്ചാണ് റൊള്‍സ് റോയിസിനെ കല്ലാണവണ്ടിയാക്കി അവതരിപ്പിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com