ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി

കോവിഡിനെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു
ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടി
Updated on: 
1 min read

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക അടച്ചിടല്‍ മെയ് മൂന്ന് വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡിനെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ രാജ്യത്തിന് സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുമ്പോഴും രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ എന്തിനും തയ്യാറായി. കേസുകള്‍ കുറഞ്ഞതിന് നിങ്ങള്‍ ഓരോരുത്തരും കാരണക്കാരായി.

ഭക്ഷണത്തിനും യാത്രയ്ക്കുമൊക്കെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന് സര്‍ക്കാരിന് അറിയാം. നിങ്ങളുടെ ത്യാഗത്തിന് മുന്നില്‍ നമിക്കുന്നു. ഈ പിന്തുണയ്ക്ക് നന്ദി. കൂട്ടായ ഐക്യം ബി ആര്‍ അംബേദ്കറിനുള്ള ആദരാഞ്ജലിയാണെന്നും മോദി പറഞ്ഞു.

മാര്‍ച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ചൊവ്വാഴ്ച അര്‍ധരാത്രി അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. അടച്ചിടല്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ധാരണയായിരുന്നു.

ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങള്‍ ഇതിനകംതന്നെ അടച്ചിടല്‍ ഈമാസം 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടച്ചിടല്‍ തുടരുമെന്ന വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com