ശബരിമലയില്‍ ആചാരങ്ങള്‍ പാലിക്കപ്പെടണം : രജനീകാന്ത് ( വീഡിയോ )

സ്ത്രീകള്‍ക്ക് തുല്യ നീതിയും സമത്വവും നല്‍കുന്നത് നല്ല കാര്യമാണ്. പക്ഷെ ക്ഷേത്ര കാര്യങ്ങളില്‍ ചില ചടങ്ങുകളുണ്ട് 
ശബരിമലയില്‍ ആചാരങ്ങള്‍ പാലിക്കപ്പെടണം : രജനീകാന്ത് ( വീഡിയോ )
Updated on: 
1 min read

ചെന്നൈ : ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിയെ മാനിക്കുന്നു. എന്നാല്‍ മതപരമായ കാര്യങ്ങളില്‍ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. അത് പാലിക്കപ്പെടണമെന്നാണ് തന്റെ അഭിപ്രായമെന്ന് രജനീകാന്ത് പറഞ്ഞു. 

സ്ത്രീകള്‍ക്ക് തുല്യ നീതിയും സമത്വവും നല്‍കുന്നത് നല്ല കാര്യമാണ്. പക്ഷെ ക്ഷേത്ര കാര്യങ്ങളില്‍ ചില ചടങ്ങുകളുണ്ട്. കാലാകാലങ്ങളായ ഐതിഹ്യങ്ങളുണ്ട്. അതില്‍ ആരും തലയിടരുതെന്നാണ് എന്റെ താഴ്മയായ അഭ്യര്‍ത്ഥനയെന്ന് രജനി പറഞ്ഞു. 

സുപ്രിംകോടതി വിധിയെ മാനിക്കേണ്ടതില്ല എന്നാണോ അര്‍ത്ഥമാക്കേണ്ടത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയല്ല പറഞ്ഞത്, കോടതി വിധി ബഹുമാനിക്കണം. പക്ഷെ മതസംബന്ധമായ വിഷയങ്ങളില്‍ അല്‍പ്പം ജാഗ്രതയോടെ കൈകാര്യം ചെയ്താല്‍ നല്ലതായിരിക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് രജനീകാന്ത് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com