10 രൂപയുടെ നോട്ടിന് പകരം കോയിന്‍ നല്‍കി, ബസ് കണ്ടക്ടറെ കുത്തി യാത്രക്കാരന്‍

പന്‍വേലിലേക്ക് ബസ് കയറിയ തന്‍മയ് 20 രൂപയ്ക്കാണ് ടിക്കറ്റെടുത്തത്. ബാക്കി നല്‍കിയതില്‍ 10 രൂപ കോയിനായി നല്‍കി
10 രൂപയുടെ നോട്ടിന് പകരം കോയിന്‍ നല്‍കി, ബസ് കണ്ടക്ടറെ കുത്തി യാത്രക്കാരന്‍
Updated on: 
1 min read

മുംബൈ: പത്ത് രൂപയുടെ നോട്ടിന് പകരം കോയിന്‍ നല്‍കിയതിന് ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച് യുവാവ്. നവി മുംബൈയിലാണ് സംഭവം. നവി മുംബൈ മുന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിലെ കണ്ടക്ടറായ രമേഷ്വര്‍ ഇപ്പറി(25)നാണ് പരിക്കേറ്റത്. 

സംഭവത്തില്‍ പന്‍വല്‍ സ്വദേശിയായ തന്‍മയ് കാവ്‌തേക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കോപാര്‍ ഖരാനില്‍ നിന്ന് പന്‍വേലിലേക്ക് ബസ് കയറിയ തന്‍മയ് 20 രൂപയ്ക്കാണ് ടിക്കറ്റെടുത്തത്. ബാക്കി നല്‍കിയതില്‍ 10 രൂപ കോയിനായി നല്‍കി. 

എന്നാല്‍, കോയിന്‍ വേണ്ട പത്ത് രൂപ നോട്ട് മതിയെന്നായി തന്‍മയ്.ഇത് രമേശ്വര്‍ വിസമ്മതിച്ചതോടെയാണ് വാക്കു തര്‍ക്കമുണ്ടായത്. ഉടനെ പ്രതി പോക്കറ്റില്‍ നിന്ന് കത്തിയെടുത്ത് രമേഷ്വറിനെ കുത്തി. കഴുത്തിനും, നെഞ്ചിനുമാണ് കുത്തേറ്റത്. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

പ്രതി മദ്യലഹരിയിലായിരുന്നു. ഇയാളെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സമാനമായ സംഭവത്തില്‍ രണ്ട് കേസുകള്‍ ഇയാളുടെ പേരില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER