സഹോദരിമാര്‍ തമ്മില്‍ തര്‍ക്കം; പുറത്തായത് ഞെട്ടിക്കുന്ന പീഡനം;  14കാരിയെ പീഡിപ്പിച്ചത് സഹോദരി ഭര്‍ത്താവും സുഹൃത്തുക്കളും

സഹോദരി ഭര്‍ത്താവും സുഹൃത്തുക്കളുമാണ് രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ 14 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 12 പേര്‍ അറസ്റ്റില്‍. സഹോദരി ഭര്‍ത്താവും സുഹൃത്തുക്കളുമാണ് രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. 

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. കേസില്‍ 11 വരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബിഎസ്എന്‍എല്‍ എഞ്ചിനിയര്‍ ഉള്‍പ്പടെയാണ് അറസ്റ്റിലായത്. 

 ആറാം ക്ലാസില്‍ പഠനം നിര്‍ത്തിയ അച്ഛനും അമ്മയും ഇല്ലാത്ത പെണ്‍കുട്ടി സഹോദരിക്കൊപ്പമായിരുന്നു താമസം. സഹോദരി ഭര്‍ത്താവാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ നാല് കൂട്ടുകാര്‍ തുടര്‍ച്ചയായി  പീഡിപ്പിച്ചു.

മാസങ്ങളായി പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ ജോലിക്ക് പോകുന്നുണ്ട്. അവിടെവച്ച് വീട്ടുടമസ്ഥനും സുഹൃത്തുക്കളും പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സഹോദരിമാര്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്നാണ് ഭര്‍ത്താവ് പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER