പാക് അധിനിവേശ കശ്മീരില്‍ മൂന്നാം ദിവസവും സംഘര്‍ഷം; വെടിവയ്പില്‍ 12മരണം

'മൗലികാവകാശ നിഷേധ'ത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം ആരംഭിച്ചത്.
Huge PoK Protests
പാക് അധിനിവേശ കശ്മീരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സംഘര്‍ഷം രൂക്ഷം
Updated on
1 min read

ശ്രീനഗര്‍: പാക് അധിനിവേശ കശ്മീരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സംഘര്‍ഷം രൂക്ഷം. പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പില്‍12 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ബാഗ് ജില്ലയിലെ ധീര്‍കോട്ടില്‍ നാലു പേരും മുസാഫറാബാദ്, മിര്‍പുര്‍ എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവുമാണ് മരിച്ചത്. 'മൗലികാവകാശ നിഷേധ'ത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം ആരംഭിച്ചത്. ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

Huge PoK Protests
വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു

അതിനിടെ പ്രതിഷേധ മാര്‍ച്ച് തടയാന്‍ പാലത്തില്‍ തടസമായി സ്ഥാപിച്ചിരുന്ന ഷിപ്പിങ് കണ്ടെയ്‌നറുകള്‍ പ്രതിഷേധക്കാര്‍ നദിയിലേക്ക് എറിഞ്ഞു. അതേസമയം മുസാഫറാബാദിലെ മരണങ്ങള്‍ക്ക് കാരണം പാകിസ്ഥാന്‍ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പ്പാണെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ രംഗത്തെത്തി. പാകിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന പിഒകെ അസംബ്ലിയിലെ 12 സീറ്റുകള്‍ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസാഫറാബാദിലേക്ക് പ്രതിഷേധക്കാര്‍ 'ലോങ് മാര്‍ച്ച്' നടത്തുന്നത്.

Summary

12 Protesters Killed In Pak-Occupied Kashmir In Heavy Firing By Pak Forces

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com